Advertisment

തുണി സഞ്ചി അഴിമതി കെ.കെ.രജനി മെമ്പർ സ്ഥാനം രാജിവെക്കണം

New Update
Advertisment
തളിക്കുളം ഗ്രാമ പഞ്ചായത്ത് 2016_17 വർഷത്തെ ഹരിത കേരളം
പദ്ധതി പ്രകാരം തുണിസഞ്ചി വാങ്ങിയത്തിൽ വൻ അഴിമതി.
യു.ഡി.എഫ്.മെമ്പർമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സംസ്ഥാന ധനകാര്യ വകുപ്പാണ് അഴിമതി കണ്ടെത്തിയിരിക്കുന്നത്. നിലവാരം കുറഞ്ഞതും ഉപയോഗശൂന്യവുമായ തുണി ഉപയോഗിച്ചുള്ള തുണി സഞ്ചി തമിഴ് നാട്ടിൽ നിന്നാണ് വാങ്ങിയിരിക്കുന്നത്.
പഞ്ചായത്ത് വാഹനത്തിനു ഇന്ധനം അടിച്ച വകായിലും,യാത്രാ ബത്ത ഇനത്തിലും,പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി,എന്നിവർ കൈപ്പറ്റിയ തുക തിരിച്ചടക്കണമെന്നും,അന്നത്തെ ജൂനിയർ ജൂനിയർ സൂപ്രണ്ടും,ഇപ്പോഴത്തെ സെക്രട്ടറിയും ആയ എ.ആർ ഉന്മേഷിനെ സ്ഥലം മാറ്റണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
മുസ്ലിംലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ.ഹാറൂൺ റഷീദ് കൺവെൻഷൻ ഉദ്ഗാടനം
ചെയ്തു. പഞ്ചായത്ത് ആക്റ്റ് പ്രകാരം തുണി സഞ്ചി വാങ്ങുന്നതിനുള്ള കൊട്ടേഷൻ പത്ര പരസ്യം നടത്തുകയോ,മറ്റു നടപടിക്രമങ്ങളും പാലിചിട്ടില്ല.
തമിഴ് നാട്ടിലെ 3 കൃത്രിമ സ്ഥാപങ്ങളുടെ പേരിൽ ഒരാൾ തന്നെ ഒപ്പിട്ട
വ്യാജ ക്വട്ടേഷൻ വെച്ചിരിക്കുകയാണ്. പാർച്ചേസിംഗ് കമ്മിറ്റി ചേർന്നതായി വ്യാജ രേഖയുണ്ടാക്കി അതിൽ ഒരു കമ്പനിക്ക് കൊട്ടേഷൻ ഉറപ്പിക്കുകയായിരുന്നു.
പാർച്ചേസിംഗ് കമ്മിറ്റി ചേർന്നതായി പറയുന്ന ദിവസം പ്രസിഡന്റ്,സെക്രട്ടറി,ജൂനിയർ സുപ്രീണ്ട് എന്നിവർ തിരുവന്തപുരത്ത് ശ്മശാനത്തിനു ഫണ്ട് സംബന്ധിച്ച ചർച്ചയിൽ ആയിരുന്നു എന്നതിനുള്ള രേഖ ഫിനാൻസ് കണ്ടെത്തിയിട്ടുണ്ട്.
കൊട്ടേഷൻ വാങ്ങാനും തുണി സഞ്ചി കൊണ്ടുവരാനും 3 തവണ
ഈറോഡ് പോയി എന്നാണ് കള്ള രേഖ ഉണ്ടാക്കിയിട്ടുള്ളത്.
എന്നാൽ തുണിസഞ്ചി വന്നിട്ടുള്ളത് എ.ബി.ടി.പാർസൽ സർവിസ് വഴിയാണ്.
പഞ്ചായത്ത് വാഹനത്തിനു ഇന്ധനം അടിച്ച വകയിലും, യാത്ര ബത്ത വാങ്ങിയതും തിരിച്ചടപ്പിക്കാൻ പഞ്ചായത്ത് ഡയറക്ടർ, ഡെപ്യൂട്ടി ഡയറക്ടർ എന്നിവരോട് ദർക്കാർ നിർദേശിച്ചിട്ടുണ്ട്. ഭരണ സ്വാധീനം ഇതുവരെ ബന്ധപ്പെട്ടവർ
നടപടി എടുത്തിട്ടില്ല.  ഇവർക്കെതിരെ ഓംബുഡ്സ്മാനിൽ പരാതി നൽകാൻ കൺവെൻഷൻ തീരുമാനിച്ചു.
ഈ കാലയളവിലെ അക്കൗണ്ടന്റിൽ നിന്നും സഖ്യ എഴുതാത്ത ചെക്ക് വാങ്ങിച്ചതായി അവർ അന്വേഷണ ഉദ്യോഗസ്ഥന്മാർക്ക് മൊഴി നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.രജനി നിലവിലെ മെമ്പർ സ്ഥാനം രാജിവെക്കണം.
ഓഗസ്റ്റ് 20നു പഞ്ചായത്ത് ഓഫീസ് മാർച്ച് നടത്താൻ കൺവെൻഷൻ തീരുമാനിച്ചു.
മണ്ഡലം കൊണ്ഗ്രെസ്സ് പ്രെസിഡന്റ പി.എ.അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു.
പി.ഐ.ഷൗക്കത്തലി,പി.എം.അബ്ദുൽ ജബ്ബാർ,വി.സി.അബ്ദുൽ ഗഫൂർ,എം.കെ.ബാബു,പി.സ്.സുൽഫിക്കർ,എ.ആർ രമേശ്,എ.ടി.നേന,കെ.ടി.കുട്ടൻ, പി.കെ.രാമചന്ദ്രൻ. കെ.എസ്.രാജൻ.മദനമോഹൻ എന്നിവർ പ്രസംഗിച്ചു.
Advertisment