Advertisment

കെകെസിഎ വാർഷികാഘോഷം സംഘടിപ്പിച്ചു

New Update

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസ്ലോസിയേഷന്റെ ഈ വർഷത്തെ വാർഷികാഘോഷം ജനുവരി 19 വെള്ളിയാഴ്ച അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂളില് വച്ച് വിപുലമായി നടന്നു. കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പിതാവ് വാർഷികാഘോഷം ഉത്ഘാടനം ചെയ്തു. കെ കെ സി എ പ്രസിഡണ്ട് ജോബി പുളിക്കോലിൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ വൈസ് പ്രസിഡണ്ട് സജി തോട്ടിക്കാട്ടിൽ സ്വാഗതം ആശംസിച്ചു.

Advertisment

publive-image

അബാസിയ പോലിസ് മേധാവി കേണൽ ഇബ്രാഹിം അബ്ദുൾ റസാക്ക് മുഖ്യാതിധി ആയിരുന്നു. കുവൈറ്റ് കത്രീഡൽ വികാരി ജനറാൽ റവ. ഫാ. മാത്യൂസ് കുന്നേൽ പുരയിടം, അബ്ബാസിയ ഇടവക വികാരി ഫാ. ജോണി ലോണിസ്, ഫാ. പ്രകാശ്, സെൻറ് പീറ്റേഴ്സ് ക്നാനായ ഇടവക വികാരി ഫാ. കൊച്ചുമോൻ തോമസ് , കുവൈറ്റിലെ സാമൂഹ്യ പ്രവർത്തകൻ ചെസ്സിൽ രാമപുരം, ജയേഷ് ഓണശ്ശേരിൽ, മെജിത്ത് ചമ്പക്കര, ജോസ് മൂക്കൻചാത്തിയിൽ , ഷിൻസൻ ഓലിക്കുന്നേൽ എന്നിവർ സംസാരിച്ചു.സോജൻ പഴയമ്പള്ളിയിൽ തോമസ് നന്ദി പറഞ്ഞു.

20 വർഷത്തെ സേവനത്തിന് ശേഷം കുവൈറ്റിൽ നിന്നും സ്ഥലം മാറി പോകുന്ന വികാരി ജനറാൽ ഫാ.മാത്യു കുന്നേൽപുരയിടത്തെ ചടങ്ങിൽ ആദരിച്ചു. കേരള സർക്കാരിന്റെ ഗൃഹശ്രീ പദ്ധതിയുമായി സഹകരിച്ച് മലബാർ കുടിയേറ്റ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് കോട്ടയം രൂപത നടപ്പിലാക്കുന്ന ഭവനപദ്ധതിയിലെ അഞ്ച് വീടുകൾക്കുള്ള തുക ചടങ്ങിൽ വെച്ച് കൈമാറി. ഒന്ന് മുതൽ 12 വരെ ക്ലാസ്സുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.

കെ.കെ.സി.എ അംഗങ്ങൾ മുഖ്യകഥാപാത്രങ്ങൾ ആയി അഭിനിയിച്ച 'കിഴക്കിന്റെ അപ്പസ്തോലൻ' എന്ന നാടകം, കുട്ടികളുടെ ചെണ്ടമേളത്തിൻറെ അരങ്ങേറ്റം, 40 ൽ അധികം കുട്ടികൾ പങ്കെടുത്ത സ്വാഗത നൃത്തം എന്നിവ പരിപാടിയുടെ മുഖ്യ ആകർഷകമായിരുന്നു. കുട്ടികളും മുതിർന്നവരും പങ്കെടുത്ത നിരവധി കലാപ്രകടനങ്ങളും ഗാനമേളയും പരിപാടിയുടെ ഭാഗമായി നടന്നു. 1800 ത്തോളം അംഗങ്ങൾ പങ്കെടുത്തു.

കെകെസിഎ 2018 വർഷത്തേക്കുള്ള ഭാരവാഹികളായി റെനോ തെക്കേടം (പ്രസിഡന്റ്), അനിൽ തേക്കുംകാട്ടിൽ (ജന. സെക്രട്ടറി ), സജി തോട്ടികാട്ട് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.സാബു ജോൺ പാറക്കൽ വരണാധികാരിയായിരുന്നു.

kuwait
Advertisment