കുവൈറ്റ് : അന്തരിച്ച യുഡിഎഫിന്റെ സമുന്നത നേതാവും കേരള കോൺഗ്രസ് (എം) ചെയർമാനുമായ കെ എം മാണിസാറിന് കുവൈറ്റ് പ്രവാസി മലയാളി സമൂഹത്തിന്‍റെ ആദരം.
വിവിധ കുവൈറ്റ് മലയാളി സംഘടനകളുടെ ആഭിമുഖ്യത്തില്‍ 15 ന് തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് അബ്ബാസിയ ഓർമ്മ ഓഡിറ്റോറിയത്തിൽ വച്ചായിരിക്കും സമ്മേളനം നടത്തപ്പെടുക.
ജാതി, മത, കക്ഷി, രാഷ്ട്രീയത്തിനതീതമായി മലയാളികള്‍ ഒറ്റക്കെട്ടായി അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു .