Advertisment

രാജ്യസഭ : മാണിയും മകനുമില്ലെന്ന് ജോസ് കെ മാണി. ഉണ്ണിയാടനെയും പുതുശ്ശേരിയെയും പോലെ അവശ്യസമയത്ത് വിശ്വാസ്യത കളഞ്ഞുകുളിച്ചവര്‍ക്കും സീറ്റില്ല. 2 വര്‍ഷത്തിനു ശേഷം കെ എം മാണി നാളെ യുഡിഎഫ് യോഗത്തിനെത്തും

author-image
ജെ സി ജോസഫ്
New Update

publive-image

Advertisment

ഡല്‍ഹി : കേരളാ കോണ്‍ഗ്രസിനനുവദിച്ച രാജ്യസഭാ സീറ്റില്‍ കെഎം മാണിയോ താനോ മത്സരിക്കാനില്ലെന്ന് ജോസ് കെ മാണി എം പി . മാണിയും മാണിയും മത്സരിക്കാനില്ലെന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം.

ഈ സീറ്റില്‍ ജോസ് കെ മാണിതന്നെ മത്സരിക്കുമെന്ന് ഉച്ചമുതല്‍ പ്രചരണം ഉണ്ടായിരുന്നു. പാലാ സീറ്റ് ഒഴിഞ്ഞു കെ എം മാണി രാജ്യസഭയിലേയ്ക്ക് പോകുമെന്ന് മറ്റൊരു വിഭാഗവും പ്രചരിപ്പിച്ചു.

publive-image

അതേസമയം പാര്‍ട്ടി സ്ഥാനാര്‍ഥിയെ തീരുമാനിക്കാന്‍ കേരളാ കോണ്‍ഗ്രസ് നേതൃയോഗം നാളെ തിരുവനന്തപുരത്ത് ചേരുന്നുണ്ട്. യോഗത്തില്‍ പങ്കെടുക്കാന്‍ ജോസ് കെ മാണിയും ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ടു.

ഈ യോഗത്തില്‍ വച്ച് കേരളാ കോണ്‍ഗ്രസ് യുഡിഎഫിലേയ്ക്കുള്ള പുനപ്രവേശന൦ പ്രഖ്യാപിക്കും. ഒപ്പം രാജ്യസഭാ സ്ഥാനാര്‍ഥിയേയും പ്രഖ്യാപിക്കും.

publive-image

തുടര്‍ന്ന് 11 മണിക്ക് കന്റോണ്‍മെന്‍റ് ഹൌസില്‍ ചേരുന്ന യു ഡി എഫ് യോഗത്തില്‍ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കും. രണ്ടു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളാ കോണ്‍ഗ്രസ് യു ഡി എഫ് യോഗത്തില്‍ പങ്കെടുക്കുന്നത്.

അതേസമയം ഓര്‍ക്കാപ്പുറത്ത് വീണു കിട്ടിയ രാജ്യസഭാ സീറ്റിനായി കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ പരക്കം പാച്ചില്‍ തുടങ്ങി. മുന്‍ എം എല്‍ എ മാര്‍ ഉള്‍പ്പെടെ പലരും സീറ്റിനായി നെട്ടോട്ടം ആരംഭിച്ചെങ്കിലും ആവശ്യസമയത്ത് വിശ്വാസ്യത കാണിക്കാത്ത ആര്‍ക്കും സീറ്റ് നല്‍കേണ്ടതില്ലെന്നാണ് കെ എം മാണിയുടെ തീരുമാനം എന്നാണു സൂചന.

publive-image

ഈ സാഹചര്യത്തില്‍ സീറ്റിന് അര്‍ഹതയുണ്ടായിരുന്നിട്ടും അവസരം കിട്ടിയപ്പോള്‍ പിന്നില്‍ നിന്നും കുത്തിയ തോമസ്‌ ഉണ്ണിയാടന്‍, ജോസഫ് എം പുതുശ്ശേരി, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരൊക്കെ ലിസ്റ്റിനു പുറത്താണെന്നാണ് സൂചന.

ഉണ്ണിയാടന്‍ അടുത്ത കാലത്ത് ഒരു പായ്ക്കേജുമായി ഇരുട്ട് തപ്പി പിജെ ജോസഫിന്‍റെ വീട്ടില്‍ ചെന്ന കാര്യം മാണിയുടെ ചാരന്മാര്‍ കയ്യോടെ പൊക്കിയതാണ്.

തോമസ്‌ ചാഴികാടനെക്കുറിച്ച് അത്തരം ഗുരുതര ആക്ഷേപങ്ങള്‍ ഇല്ലെങ്കിലും ലഭിച്ച അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയില്ലെന്ന ആക്ഷേപമുണ്ട്. അതിനാല്‍ പുതുമുഖങ്ങള്‍ക്കാണ് കൂടുതല്‍ സാധ്യത.

publive-image

പികെ സജീവ്‌, പിടി ജോസ് എന്നിവര്‍ സജീവമായി രംഗത്തുണ്ട്. പക്ഷെ ഇവരെ പരിഗണിക്കുന്നത് ഒരു പാര്‍ട്ടി എന്ന നിലയില്‍ കേരളാ കോണ്‍ഗ്രസിനെ സംബന്ധിച്ച് ആത്മഹത്യാപരവുമായിരിക്കും.

പിന്നെയുള്ളത് ഒരു മാധ്യമ പ്രവര്‍ത്തകനും ഒരു വിരമിച്ച ജഡ്ജിയുമാണ്. എന്തായാലും നാളെ പത്ത് മണിക്ക് കെ എം മാണി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും.

km mani jose k mani udf
Advertisment