Advertisment

ഹജ്ജ് സേവനം കെ.എം.സി.സിക്ക് മുത്വ വഫിന്റെ പ്രശംസാപത്രം

author-image
admin
New Update

ജിദ്ദ: ഇക്കഴിഞ്ഞ ഹജ്ജ് വേളയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് വിശുദ്ധ ഹജ്ജ് നിർവഹിക്കാനെത്തിയ ഹാജിമാർക്ക് കെ.എം.സി.സി വളണ്ടിയർമാർ നടത്തിയ മഹത്തായ സേവന പ്രവർത്തനങ്ങൾ പരിഗണിഗണിച്ച് വിവിധ മുത്വ വ ഫുകൾ കെഎംസിസിക്ക് പ്രശംസാപത്രങ്ങൾ കൈമാറി.

Advertisment

publive-image

അരാസാത്തിലെ കിമ്മ ഓഡിറ്റോറിയത്തിൽ ജിദ്ദ കെ.എം സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹാദര സംഗമത്തിൽ വെച്ച് ജിദ്ദ കെ.എം.സി.സി.പ്രസിഡൻറ് അഹമ്മദ് പാളയാട്, ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ട്രഷർ അൻവർ ചേരങ്കെ എന്നിവർ മുത്വ വഫ് മേധാവികളിൽ നിന്ന് പ്രശംസാപത്രം ഏറ്റുവാങ്ങി.വിവിധ മുത്വവാഫുകൾക്ക് കെ.എം.സി.സിയുടെ സ്നേഹോപഹാരം ചടങ്ങിൽ വെച്ച് കെ.എം.സി.സി നേതാക്കൾ കൈമാറി.

സൗദി ഭരണകൂടം ഹാജിമാർക്ക് എല്ലാവിധ സൗകര്യങ്ങളും ഒരുക്കുന്നുണ്ട് പുണ്യഭൂമിയിലെ വികസന പ്രവർത്തനങ്ങൾക്കാണ് എക്കാലത്തും ഈ രാജ്യവും ഭരണകൂടവും പ്രഥമ പരിഗണന നൽകാറുള്ളത്. അത് കൊണ്ട് തന്നെ ഹജ്ജ് നിർവഹണം വളരെ പ്രയാസരഹിതമായി കൊണ്ടിരിക്കുകയാണ്. എന്നാലും  കെ.എം.സി.സിയുടെ  സേവനം ഹാജിമാർക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറി കഴിഞ്ഞെന്നും കെ.എം സി സി വിതരണം ചെയ്യുന്ന കഞ്ഞി ഹാജിമാർക്ക് പ്രത്യേകിച്ച് ഇന്ത്യൻ ഹാജിമാർക്ക്

ഒഴിച്ചുകൂടാനാവാത്ത ഘടകമായെന്നും ചടങ്ങിൽ സംസാരിച്ച ദുത്വവഫ് മേധാവികളായ മുഹമ്മദ് അബ്ദുല്ലാഹ് അഹ്മദ് റമ്ദാനി, മഹമൂദ് അബ്ദെൽമാലിക് അബ്ദുൾകരിം മിയജാൻ, തലാൽ മുഹമ്മദ് ഹസ്സൻ യൂസഫ് ഗാസവി, അയ്മന് ഇസ്മായിൽ ബദറുദ്ധീൻ സൈഫുദീൻ, ഹിശാം സദഖ മുഹമ്മദ് മഹ്മൂദ് മെർദാദ് എന്നിവർ പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കെ.എം.സി.സി വളണ്ടിയർ മാർക്ക് നൽകിയ സർട്ടീഫിക്കറ്റുകൾ ചടങ്ങിൽ വിതരണം ചൈയ്തു.

അഹമ്മദ് പാളയാട്ട് അദ്യക്ഷത വഹിച്ചു.ജമാൽ വട്ടപ്പൊഴിൽ ഉൽപാടനം ചൈയ്തു.

ജനറൽ സെക്രട്ടറി അരിമ്പ്ര അബൂബക്കർ സ്വാഗതം പറഞ്ഞു. ഹജ്ജ് ഓഫീസർ ഡോ.നജ്മുദ്ധീൻ,നിസ്സാം മമ്പാട്, സി.കെ.റസാഖ് മാസ്റ്റർ വി.പി.മുസ്തഫ, സി.കെ.ശാകാർ, വി.പി.ഉനൈസ് ചെമ്പൻമുസ്തഫ നാസർ എടവനക്കാട്, മജീദ് പുകയൂർ, എന്നിവർ പ്രസംഗിച്ചു.

വി.പി.അബ്ദുറഹ്മാൻ, എ കെ ബാവ ,അബ്ദുള്ള പാലേരി, ഇസ്മായീൽ മുണ്ടക്കുളം, സി.സി കരീം, നാസർ മച്ചിക്കൽ, ശിഹാബ് താമരക്കുളം, ഇസ്ഹാഖ് പൂണ്ടോളി, ഷൗക്കത്ത് ഒഴുകൂർ, അസീസ് കോട്ടോ പാടം എന്നിവർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ലത്തീഫ് മുസ്ല്യാരങ്ങാടി നന്ദി പറഞ്ഞു.

 

റിപ്പോര്‍ട്ട്‌ അക്ബര്‍ പൊന്നാനി

Advertisment