Advertisment

ഉത്തരേന്ത്യന്‍ മുസ്ലിം പിന്നോക്കാവസ്ഥക്ക്‌ കാരണം ഖായിദെ മില്ലത്തിന്റെ രാഷ്ട്രീയ ദര്‍ശനം തിരസ്‌കരിച്ചതാണ് ശരീഫ്‌ കുറ്റൂര്‍

author-image
admin
New Update

റിയാദ്‌ : ഖായിദെ മില്ലത്‌ മുഹമ്മദ്‌ ഇസ്‌മയിലിന്റെ രാഷ്ട്രീയ ദര്‍ശനത്തെ തിരസ്‌കരിച്ചതാണ്‌ ഉത്തരേന്ത്യയിലെ മുസ്ലിങ്ങളുടെ പിന്നോക്കാവസ്ഥക്ക ്‌ കാരണമായതെന്ന്‌ മലപ്പുറം ജില്ല മുസ്ലിം യൂത്ത്‌ ലീഗ്‌ വൈസ്‌ പ്രസിഡന്റ്‌ ഷെരീഫ്‌ കുറ്റൂര്‍ അഭിപ്രായപ്പെട്ടു. റിയാദ്‌ വേങ്ങര മണ്ഡലം കെഎംസിസി സംഘടിപ്പിച്ച എംപവര്‍്‌മെന്റ്‌ ക്യാമ്പയിന്‍ സമാപന സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

Advertisment

publive-image

റിയാദ്‌ വേങ്ങര മണ്ഡലം കെഎംസിസി സംഘടിപ്പിച്ച എംപവര്‍മെന്റ്‌ ക്യാമ്പയിന്‍്‌ സമാപന സമ്മേളനത്തില്‍ മലപ്പുറം ജില്ലാ മുസ്ലിം യൂത്ത്‌ ലീഗ്‌ വൈസ്‌ പ്രസിഡന്റ്‌ ശരീഫ്‌ കുറ്റൂര്‍ മുഖ്യ പ്രഭാഷണം നടത്തുന്നു.

ഇന്ത്യയിലെ മുഴുവന്‍ മുസ്ലിങ്ങള്‍ക്കും മാത്രകയായി കേരളത്തിലെ മുസ്ലിങ്ങളെ രൂപപെടുത്തിയെടുക്കുന്നതില്‍ മുസ്ലിം ലീഗ്‌ പ്രധാന പങ്ക്‌ വഹിച്ചിട്ടുണ്ട്‌. ദീര്‍ഘ വീക്ഷണത്തോടെയുള്ള പ്രവര്‍ത്തനം കേരളത്തിലെ മുസ്ലിം പിന്നോക്ക ന്യൂന പക്ഷ വിഭാഗങ്ങളുടെ ഉയര്‍ച്ചക്ക്‌ കാരണമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബത്തയിലെ റമാദ്‌ ഓഡിറ്റോറിയത്തില്‍ വെച്ച്‌ സംഘടിപ്പിച്ച എംപവര്‍മെന്റ്‌ കാമ്പയിന്‍ സമാപന സമ്മേളനം റിയാദ്‌ മലപ്പുറം ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി അസീസ്‌ വെങ്കിട്ട ഉത്‌ഘാടനം ചെയ്‌തു. സാമൂഹ്യ സേവന രംഗത്ത്‌ നിസ്‌തുല സേവനം ചെയ്യുന്ന മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ്‌ ചെയര്‍മാന്‍ സിദ്ദിഖ്‌ തുവ്വൂരിനു അലിവ്‌ സേവന മുദ്ര പുരസ്‌കാരം അലിവ്‌ ചാരിറ്റി സെല്‍ ജനറല്‍ സെക്രട്ടറി ഷെരീഫ്‌ കുറ്റൂര്‍ സമ്മാനിച്ചു.

publive-image

വേങ്ങര മണ്ഡലം കെഎംസിസി പ്രസിഡന്റ്‌ റാഷിദ്‌ കോട്ടുമല അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി എം ബഷീര്‍ ഒതുക്കുങ്ങല്‍ എംപവര്‍മെന്റ്‌ ക്യാമ്പയിന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പഞ്ചായത്ത ്‌്‌്‌്‌ കെഎംസിസി കണ്‍വെന്‍ഷനുകള്‍, ക്യാമ്പ്‌ ഇന്‍സ്‌പയര്‍ കായികമേള, ഇല്‍ഹാം ലീഡേഴ്‌സ്‌ മീറ്റ്‌, കുടുംബ സംഗമം, മെഡിക്കല്‍ക്യാമ്പ്‌, അലിവ്‌ ഹാഫ്‌ റിയാല്‍ ക്ലബ്‌ സംഗമം, വിചാര സദസ്സ്‌ സ്വതന്ത്ര ഇന്ത്യയിലെ വര്‍ത്തമാന രാഷ്ട്രീയം, ലീഗാസ്‌, ഉപ തിരഞ്ഞെടുപ്പ്‌ വിജയാഘോഷം, ബി കൂള്‍ എയര്‍ കണ്ടിഷന്‍ പദ്ധതി എന്നീ വിവിധ പരിപാടികളാണ്‌ എംപവര്‍്‌മെന്റ്‌ കാമ്പയിനില്‍ ഉള്‍പ്പെടുത്തി സംഘടിപ്പിച്ചത്‌. മുഖ്യാതിഥി ശരീഫ്‌ കുറ്റൂരിനുള്ള സ്‌നേഹോപഹാരം മലപ്പുറം ജില്ലാ കെഎംസിസി ട്രഷറര്‍ മുഹമ്മദ്‌ ടി വേങ്ങര സമ്മാനിച്ചു.

റിയാദ്‌ സെന്‍ട്രല്‍ കെഎംസിസി പ്രസിഡന്റ്‌ സി പി മുസ്‌തഫ, അബ്ദുസ്സമദ്‌ കൊടിഞ്ഞി, ഷൗക്കത്ത്‌ കടമ്പോട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. സത്താര്‍ താമരത്ത്‌, ഹാരിസ്‌ തലാപ്പില്‍, അഡ്വ. അനീര്‍ ബാബു, അഷ്‌റഫ്‌ കല്‍പകഞ്ചേരി, ശുഐബ്‌ പനങ്ങാങ്ങര, മുനീര്‍ വാഴക്കാട്‌, ഹമീദ്‌ ക്ലാരി, ശിഹാബ്‌ പള്ളിക്കര എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

മണ്ഡലം കെഎംസിസി ഭാരവാഹികളായ കുഞ്ഞബ്ദുള്ള എ പി, അഷ്‌റഫ്‌ ടി ടി, റഷീദ്‌ പി പി, ഹനീഫ വലിയോറ, ലത്തീഫ്‌ പറപ്പൂര്‍, ഫൈസല്‍ ടി പി, നൗഷാദ്‌ ചക്കാല, മുഷ്‌താഖ്‌ വേങ്ങര, സഫീര്‍ എം ഇ, അമീന്‍ അക്‌ബര്‍, റഹീം ഇ കെ, എന്നിവരും പഞ്ചായത്ത്‌ കെഎംസിസി ഭാരവാഹികളും നേതൃത്വം നല്‍കി. ബാസിം തെങ്ങിലാല്‍ രചിച്ച്‌ ആലപിച്ച സ്വാഗത ഗാനം ശ്രദ്ധേയമായി. സമാപന സമ്മേളനത്തോടനുബന്ധിച്ചു പുറത്തിറക്കിയ സമ്മാന കൂപ്പണ്‍ നറുക്കെടുപ്പ്‌ യഥാക്രമം അബ്ദുസ്സമദ്‌ കൊടിഞ്ഞി, ഇ എ മജീദ്‌ കുഞ്ഞ, നാസര്‍ പൈനാട്ടില്‍ എന്നിവര്‍ നിര്‍വഹിച്ചു. അലി ബാസിം ഖിറാഅത്ത്‌ നടത്തി. ട്രഷറര്‍ നാസര്‍ എ പി കുന്നുംപുറം സ്വാഗതവും ഓര്‍ഗനൈസിംഗ്‌്‌ സെക്രട്ടറി നജ്‌മുദ്ദീന്‍ അരീക്കന്‍ നന്ദിയും പറഞ്ഞു.

 

Advertisment