Advertisment

അന്നം തരുന്ന നാടിന്റെ ദേശീയ ദിനത്തിൽ ജീവരക്തം നൽകി കെ എം സി സിയും പങ്കാളിയായി

author-image
admin
Updated On
New Update

ജിദ്ദ: സൗദി അറേബ്യയുടെ 88 മത് ദേശീയ ദിനത്തോടനുബന്ധിച്ചു "അന്നം തരുന്ന നാടിനു ജീവ രക്തം" എന്ന മുദ്രാവാഖ്യമുയർത്തി ജിദ്ദ സെൻട്രൽ കെ.എം.സി.സി. നടത്തിയ രക്ത ദാന ക്യാമ്പ് ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കേവലം വാട്ട്സ് ആപ് മുഖാന്തിരം ജിദ്ദ കെ.എം.സി.സി. നടത്തിയ ആഹ്വാനം ശ്രവിച്ചു നൂറു കണക്കിന് കെ എം സി സി പ്രവർത്തകർ ജിദ്ദ കിങ്‌ ഫഹദ് ആശുപത്രി ബ്ലഡ് ബാങ്കിൽ എത്തി രക്ത ദാനം നടത്തി.

Advertisment

publive-image

കെ.എം.സി.സി. നടത്തുന്ന വിവിധ ജീവ കാരുണ്യ സേവന പ്രവർത്തനങ്ങളോടൊപ്പം , തൊഴിലും സംരക്ഷണവും തന്നു ദശ ലക്ഷകണക്കിന് പ്രവാസി കുടുംബങ്ങൾക്ക് ജീവൻ നൽകിയ രാജ്യത്തോടും അതിൻറെ ഭരണാധികാരികളോടും പൗരന്മാരോടുമുള്ള മാത്ര രാജ്യത്തിൻറെയും ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെയും കടപ്പാട് രേഖപെടുത്തുകയാണ് രക്ത ദാനം എന്ന കർമ്മത്തിലൂടെ കെ.എം.സി.സി. ലക്ഷ്യമിട്ടത് .

ദേശീയദിനാചരണത്തിന്റെ ഭാഗമായി. കെ എം സി സി സൗദി നാഷണൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സൗദിയുടെ വിവിധ പ്രവിശ്യകളിൽ രക്തദാന ദിന ആചരണത്തിന്റെ ഭാഗമായാണ് ജിദ്ദയിലും രക്തദാനം നടന്നത്. കിംഗ് ഫഹദ് ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് ജീവനക്കാരുടെ സഹകരണത്തോടെ രാവിലെ എട്ടുമണിക്ക് ആരംഭിച്ച രക്തദാന ക്യാമ്പിന് ആശുപത്രി ജീവനക്കാരും സ്വദേശികളും ഐക്യദാർഢ്യമർപ്പിച്ചു. ഹജ്ജ് വളണ്ടിയർ സേവനം കഴിഞ്ഞു വിയർപ്പുണങ്ങുന്നതിനു മുമ്പ് തങ്ങൾക്ക് ജീവൻ നൽകുന്ന രാജ്യത്തോടും കൂറ്‌ അറിയിക്കുന്നതിന് രക്ത ദാതാക്കളായി കിങ് ഫഹദ് ആശുപത്രിയുടെ ബ്ലഡ് ബാങ്കിന് മുന്നിൽ ക്യൂ നിന്ന കെ.എം.സി.സി. പ്രവർത്തകരെ ആശുപത്രി അധികൃതർ മുക്തകണ്ഠം പ്രശംസിച്ചു.

publive-image

88 മത് സൗദി ദേശീയ ദിനഘോഷത്തോട് അനുബന്ധിച്ചു ജിദ്ദ കിങ്‌ ഫഹദ് ആശുപത്രിയിൽ ജിദ്ദ കെ..എം.സി.സി. പ്രവർത്തകർ നടത്തിയ രക്ത ദാന ക്യാമ്പ്.

കിംഗ് ഫഹദ് ഹോസ്പിറ്റൽ ഡയറക്റ്റർ ഡോക്ടർ അബ്ദുൾറഹ്‌മാൻ ഭക് ശ് , ലബോറട്ടറി ഡയറക്ടർ ഡോക്ടർ ഖാസി അൽഗാമിദി , ബ്ലഡ് ഡോണെഷൻ ഡയറക്ടർ റാഫിയാ അലി അലശംറാനി , ജനറൽ സൂപ്പർവൈസർ ഓഫ് സപ്പോർട് സർവീസ് ഡിപ്പാർട്മെൻറ് ഖാലിദ് അൽ ഹുസൈമി തുടങ്ങിയവർ കെ എം സി സി പ്രവർത്തകർക്ക് അഭിവാദ്യം നേരുകയും നന്ദി രേഖപ്പെടുത്തുകയും ചെയ്തു. രക്ത ദാനത്തിന് എത്തിച്ചേർന്ന കെ.എം.സി.സി. പ്രവർത്തകരുമൊത്ത് ഗാനമാലപിച്ചു ആശുപത്രി ജീവനക്കാർ സൗദി ദേശീയ ദിനഘോഷം കൊണ്ടാടി.

ജിദ്ദ കെഎംസിസി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, സെക്രട്ടറി അരിമ്പ്ര അബൂബക്കർ, ട്രഷറർ അൻവർ ചേരങ്കൈ, ചെയർമാൻ നിസാം മമ്പാട്, ഭാരവാഹികളായ വി.പി മുസ്തഫ, അബ്ദുറഹിമാൻ വെള്ളിമാടുകുന്നു, ഇസ്മായിൽ മുണ്ടക്കുളം, സി സി കരീം, ഇസ്‌ഹാഖ്‌ പൂണ്ടോളി, ഷൌക്കത്ത് ഞ്ഞാറേക്കോടൻ, ശിഹാബ് താമരക്കുളം, നാസർ മച്ചിങ്ങൽ, അസീസ് കോട്ടോപ്പാടം, എ. കെ ബാവ, സി കെ ശാക്കിർ, നാസർ വെളിയങ്കോട്, മജീദ് പുകയൂർ എന്നിവർ നേതൃത്വം കൊടുത്തു. വിവിധ ഏരിയ , ജില്ലാ, മണ്ഡലം , പഞ്ചായത്ത് കെ.എം.സി.സി. കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകർ ക്യാമ്പിൽ പങ്കെടുത്തു രക്ത ദാനം നടത്തി.

 

റിപ്പോര്‍ട്ട്‌ അക്ബര്‍ പൊന്നാനി 

 

Advertisment