Advertisment

സെയ്ദ് മുഹമ്മദ് നിസാമിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. അനുശോചിച്ചു

New Update

കുവൈത്ത് സിറ്റി: പ്രമുഖ വാഗ്മിയും മത പണ്ഡിതനുമായിരുന്ന സെയ്ദ് മുഹമ്മദ് നിസാമിയുടെ നിര്യാണത്തിൽ കുവൈത്ത് കെ.എം.സി.സി. നേഷണൽ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി.

മുസ്ലിം ലീഗിന്റേയും പോഷക ഘടകങ്ങളുടെയും പഠന ക്യാമ്പുകളിലെ സ്ഥിരം ക്ഷണിതാവും പത്ര-മാധ്യമങ്ങളിലെ നല്ലൊരു എഴുത്തുകാരനെയുമാണ് അദ്ദേഹത്തിന്റെ വിയോഗം മൂലം നഷ്ടമായതെന്നു പ്രസിഡണ്ട് കെ.ടി.പി.അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ എന്നിവർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

Advertisment