Advertisment

കരിപ്പൂർ വിമാനത്താവളം: കെ എം സി സി നേതാക്കൾ നിവേദനം നൽകി

New Update

മലപ്പുറം: കരിപ്പൂർ വിമാനതാവള വികസനം ത്വരിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് എയർപോർട്ട് അഡ്വൈസറി കമ്മിറ്റി ചെയർമാനും എം പി യുമായ പി കെ കുഞ്ഞാലിക്കുട്ടിക്കും, എയർ പോർട്ട് ഡയറക്ടർ കെ ശ്രീനിവാസ റാവുവിനും മക്ക കെ എം സി സി നേതാക്കൾ നിവേദനം നൽകി. ഹജ്ജ് എംപാർക്കേഷൻ പോയിന്റ് കരിപ്പൂരിൽ തന്നെ പുനസ്ഥാപിക്കുക, ഗൾഫ് രാജ്യങ്ങളിലേക്ക് ജംബോ ജറ്റ് വിമാന സർവ്വീസ് ആരംഭിക്കുക, തുടങ്ങിയ ആവശ്യങ്ങളാണ് നിവേദനത്തിൽ ഉന്നയിച്ചത്.

Advertisment

publive-image

കരിപ്പൂർ വിമാനതാവളത്തെ തകർക്കാനും തരം താഴ്ത്താത്താനുമുള്ള ആസൂത്രിത നീക്കം കുരതിയിരിക്കണമെന്നും, കരിപ്പൂർ വിമാനതാവളത്തോട് കാണിക്കുന്ന ചിറ്റമ്മനയം ലക്ഷ്കണക്കായ പ്രവാസി സമൂഹത്തോടുള്ള വെല്ലുവിളിയാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി.

മക്ക കെ എം സി സി സെൻട്രൽ കമ്മറ്റി പ്രസിഡണ്ട് അബ്ദുൽ മുഹൈമിൻ (കുഞിമോൻ) ജന:സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, പാലോളി സൈനുദ്ദീൻ, സുലൈമാൻ മാളിയേക്കൽ, ഹാരിസ് പെരുവെള്ളൂർ തുടങ്ങിയവരാണ് നിവേദക സംഘത്തിലുണ്ടായിരുന്നു.

Advertisment