Advertisment

ഓമശ്ശേരി പഞ്ചായത്ത് കെ എം സി സി "പ്രവാസി ഫെസ്റ്റ് 2018"

author-image
admin
New Update

റിയാദ്: ഓമശ്ശേരി പഞ്ചായത്ത് കെ എം സി സി യുടെ ആഭിമുഖ്യത്തിൽ റിയാദിൽ "പ്രവാസി ഫെസ്റ്റ് 2018" പി സി.മുഹമ്മദ്‌ റിയാസ് നഗറിൽ വെച്ച് വിപുലമായ പരിപാടികളോടെ ആഘോഷിച്ചു

Advertisment

17.06.2018.ഞായറാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കട്ടിപ്പാറ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞു പോയവർക്ക് വേണ്ടിയുള്ള പ്രാർത്ഥനയോട് കൂടിയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.

publive-image

ഒന്നാം സെഷനിൽ ഉത്തേജനം എന്ന വിഷയത്തിൽ ഷാഫി ചിറ്റത്തുപാറ ക്ലാസ്‌എടുത്തു.പഞ്ചായത്ത് വൈ: പ്രസിഡന്റ്.അബൂബക്കർ വെണ്ണക്കോട് അധ്യക്ഷത വഹിച്ച ചടങ്ങ് കെ എം സി സി കോഴിക്കോട് ജില്ലാ പ്രസിഡന്റ് എം എ. ഷുക്കൂർ സാഹിബ്‌ ഉൽഘാടനം ചെയ്തു ജില്ലാ വൈ: പ്രസിഡന്റ് അബ്ദുള്ള കോട്ടാപറമ്പ്. മണ്ഡലം ആക്ടിംഗ് സെക്രട്ടറി അഷ്‌റഫ് നെല്ലാങ്കണ്ടി. മണ്ഡലം ട്രഷറർ സിദ്ദിഖ് കുറോളി.സിദ്ദിഖ് മടവൂർ എന്നിവർ ആശംസകൾ അർപ്പിച്ചു പഞ്ചായത്ത് ട്രഷറർ ഷമീർ പുത്തൂർ സ്വാഗതവും സെക്രട്ടറി യു കെ.ഷെരീഫ് നന്ദിയും പറഞ്ഞു.

രണ്ടാം സെഷനായ സൗഹൃദ കൂട്ടായ്മയിൽ പഞ്ചായത്ത് കെ എം സി സി സെക്രട്ടറി ഫിറോസ് ബാബു അദ്യക്ഷത വഹിച്ച ചടങ്ങിൽ കൊടുവള്ളി മണ്ഡലം കെ എം സി സി പ്രസിഡന്റ്. അഷ്‌റഫ് അച്ചൂർ ഉൽഘാടനം ചെയ്തു ഇ.ടി.അബ്ദുൽ ഗഫൂർ കൊടുവള്ളി മുഖ്യപ്രഭാഷണം നടത്തി ജില്ലാ സെക്രട്ടറി ലത്തീഫ് മടവൂർ. മണ്ഡലം സെക്രട്ടറി ഹനീഫ കളരാന്തിരി.ഹുസൈൻ കുട്ടി ഓമശ്ശേരി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു, പഞ്ചായത്ത് സെക്രട്ടറി സാലിഫ് ഓമശ്ശേരി സ്വാഗതവും ഹിദായത്ത് പുത്തൂർ നന്ദിയും പറഞ്ഞു

തുടർന്ന് വിവിധ ഇനങ്ങളിലായി കലാകായിക മത്സരങ്ങളും നടന്നു

സമാപന സമ്മേളനം ഓമശ്ശേരി പഞ്ചായത്ത് കെ എം സി സി. പ്രസിഡന്റ് ഫായിസ് മങ്ങാടിന്റെ അധ്യക്ഷതയിൽ കെ എം സി സി. സൗദി നാഷണൽ ജനറൽ സെക്രട്ടറി. അഷ്‌റഫ് വേങ്ങാട് ഉൽഘാടനം ചെയ്തു.ചടങ്ങിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ റിയാദ് കെ എം സി സി.നിർമ്മിച്ചു നൽകുന്ന കുഴൽ കിണറുകളിലേക്കുള്ള ഫണ്ട് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ. സി പി.മുസ്തഫ സാഹിബും.ഓർഗനൈസിങ് സെക്രട്ടറി.ജലീൽ സാഹിബ് തിരൂരും ഏറ്റുവാങ്ങി

റിയാദ്‌ സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്.

സി പി.മുസ്തഫ സാഹിബ്,ഓർഗനൈസിങ് സെക്രട്ടറി.ജലീൽ സാഹിബ്‌ തിരൂർ, വൈ:പ്രസിഡന്റ് അക്‌ബർ വേങ്ങാട്ട്, കോഴിക്കോട് ജില്ലാ ആക്ടിംഗ് സെക്രട്ടറി. സമദ് പെരുമുഖം,അബ്ബാസ് ഫൈസി തിരൂർ, ജില്ലാ സെക്രട്ടറി, ലത്തീഫ് മടവൂർ, വൈ:പ്രസിഡന്റ്.ഉമ്മർ മീഞ്ചന്ത, അബ്ദുള്ള കോട്ടാപറമ്പ്,മുജീബ് മൂത്താട്ട്,റഷീദ് ചെമ്പ്ര, നസീർ ചേലക്കര, മർസൂക് നരിക്കുനി, മജീദ് നരിക്കുനി, മൻസൂർ അലി കുന്നമംഗലം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു പഞ്ചായത്ത് കെ എം സി സി.ജനറൽ സെക്രട്ടറി.ഫിറോസ്‌ ബാബു സ്വാഗതവും ട്രഷറർ ഷമീർ പുത്തൂർ നന്ദിയും പറഞ്ഞു

ഹാഷിം കോയ തങ്ങൾ, അഷ്‌റഫ് കുളത്തകര, അസ്‌ലം പുത്തൂർ, റിയാസ് അമ്പലമുക്ക്,അഷ്‌റഫ് കൂടത്തായി, മുനീർ പോയിൽ,ആർ.കെ.ബഷീർ, സാബിത്ത് ആർ.കെ,ഇർഷാദ് പി സി,ഷംസു മങ്ങാട്,സൈനു മങ്ങാട്,അബ്ദുള്ള നടമ്മൽ, ഷാഫി മങ്ങാട്,വാഹിദ് മങ്ങാട്,അബ്ദു വെളിമണ്ണ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു.

Advertisment