Advertisment

റിയാദ് കെ.എം.സി.സി. "ഈദ് ഫിയസ്റ്റ 2018 നാട്ടിലൊരു പെരുന്നാൾ" ഓഗസ്റ്റ് 24 ന് മലപ്പുറത്ത്.

author-image
admin
New Update

റിയാദ്, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ എഴുപതാം വാർഷികത്തോടനുബന്ധിച്ച് റിയാദ് കെ.എം.സി.സി. സെൻട്രൽ കമ്മിറ്റി " ജനായത്ത സമൃദ്ധിയുടെ സപ്താദശകങ്ങൾ" എന്ന ശീർഷകത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന കർമ്മ പരിപാടികളുടെ ഭാഗമായി ഈ വരുന്ന ബലിപെരുന്നാളിനോടാനുബന്ധിച്ച് സംഘടിപ്പിക്കുന്ന "ഈദ് ഫിയസ്റ്റ - 2018 നാട്ടിലൊരു പെരുന്നാൾ" സൗഹൃദ സംഗമം ഓഗസ്റ്റ് 24ന് വെള്ളിയാഴ്ച്ച രണ്ട് മണിമുതൽ മലപ്പുറം ജില്ലയിലെ വെന്നിയൂർ പരപ്പൻ സ്ക്വയറിൽ നടക്കും.

Advertisment

publive-image

ഉൽഘാടന സമ്മേളനം, തലമുറസംഗമം, പ്രഭാഷണങ്ങൾ, എക്സിബിഷൻ, കുടുംബസംഗമം, പൊതുസമ്മേളനം, ഇശൽ വിരുന്ന് തുടങ്ങിയ വിവിധ പരിപാടികളോടെയാണ് സംഗമം നടക്കുക.അറേബ്യൻ നാടുകളിലേക്ക് പ്രവാസം ആരംഭിച്ച കാലം തൊട്ട് സൗദിഅറേബ്യയുടെ തലസ്ഥാന നഗരിയായ റിയാദിൽ രാഷ്ട്രീയ - സാമൂഹ്യ - സാംസ്‌കാരിക - ജീവ കാരുണ്യരംഗത്ത് കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുൻകാല നേതാക്കളേയും പ്രവർത്തകരേയും സംഗമത്തിന്റെ ഭാഗമായി ആദരിക്കും.

മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ഇ ടി മുഹമ്മദ് ബഷീർ, കെ.പി.എ. മജീദ് തുടങ്ങി മുസ്‌ലിം ലീഗിന്റെയും കെ.എം.സി.സി.യുടെയും സമുന്നതാരായ നേതാക്കളും ജനപ്രധിനിതികളും വ്യത്യസ്ത പരിപാടികളിലായി പങ്കെടുക്കും. റിയാദ് കെ.എം.സി.സി.യുടെ മുൻകാല നേതാക്കളും പ്രവർത്തകരും അവധിക്ക് നാട്ടിൽ പോയ പ്രവർത്തകരും അവരുടെ കുടുംബങ്ങളുമാണ് സംഗമത്തിൽ പങ്കെടുക്കുക. വിപുലമായ ഒരുക്കങ്ങളാണ് പരിപാടിയുടെ ഭാഗമായി നടന്നുവരുന്നത്.

റിയാദ് കെ.എം.സി.സി. ഓഫീസിൽ വെച്ച് നടന്ന സ്‌പെഷ്യൽ കൺവൻഷൻ അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫ അധ്യക്ഷം വഹിച്ചു. റഷീദ് മണ്ണാർക്കാട്, ജലീൽ തിരൂർ, യു.പി.മുസ്തഫ, അബ്ദുസ്സമദ് കൊടിഞ്ഞി, ശുഹൈബ് പനങ്ങാങ്ങര മൊയ്തീൻ കുട്ടി തെന്നല, മുസ്തഫ ചീക്കോട്, അഡ്വ. അനീർബാബു, അഷ്റഫ് കൽപകഞ്ചേരി, കബീർ വൈലത്തൂർ, മാമുക്കോയ തറമ്മൽ,സലാം കളരാന്തിരി, റസാഖ് വളക്കൈ, മുഹമ്മദ്കുട്ടി വയനാട്, നാസർ മാങ്കാവ്, അസീസ് വെങ്കിട്ട, നാസർ തങ്ങൾ കോങ്ങാട്, നജീബ് നല്ലാങ്കണ്ടി, അബ്ദുൽ മജീദ് പയ്യന്നൂർ, ബഷീർ ചേറ്റുവ, അഷ്റഫ് മേപ്പാടി, മജീദ് കൊച്ചി, സിദ്ധീഖ് കോങ്ങാട് എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി സത്താർ താമരത്ത് സ്വാഗതവും അക്ബർ വെങ്ങാട് നന്ദിയും പറഞ്ഞു.

Advertisment