Advertisment

സൗദി ദേശീയ ദിനത്തിൽ റിയാദിൽ കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

author-image
admin
New Update

റിയാദ്: സൗദി അറേബ്യയുടെ 88ാംദേശീയ ദിനത്തോനബന്ധിച്ച് കെ.എം.സി.സി സൗദി നാഷണൽ കമ്മിറ്റിയുടെ 'അന്നം നൽകുന്ന രാജ്യത്തിന് ജീവരക്തം' എന്ന കാമ്പയിന്റെ ഭാഗമായി റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ശുമൈസി ആശുപത്രിയിൽ സംഘടിപ്പിച്ച രക്തദാന ക്യാമ്പിൽ ഇരുനൂറ്റി അമ്പതോളം പേർ രക്തം നൽകി. ഈ നാടിനോടുള്ള തങ്ങളുടെ സ്നേഹവും ബഹുമാനവും പ്രകടമാകുന്ന രീതിയിൽ വിവിധ ജില്ലാ മണ്ഡലം, ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിൽ നൂറുകണക്കിന് പ്രവർത്തകർ രാവിലെ തന്നെ ശമൈസി ആശുപത്രി പരിസരത്ത് എത്തി. കാലത്ത് എട്ടര മണിക്കാരംഭിച്ച ക്യാമ്പ് ഉച്ചക്ക് ശേഷം മൂന്ന് മണിയോടെയാണ് സമാപിച്ചത്. ബ്ലഡ് ബാങ്ക് ഡയറക്ടർ ഡോ. മുഹമ്മദ് അൽ മുതൈരി ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

സെൻട്രൽ കമ്മിറ്റി പ്രസിഡണ്ട് സി.പി.മുസ്തഫ അധ്യക്ഷത വഹിച്ചു. മൻസൂർ അബൂ അൽ സഇയ, ഖാസിം അൽ ഉതൈബി, അംജദ് അൽ മുതൈരി , മുഹമ്മദ് അൽ ഉനൈസി, ഈദ് അൽ ഉനൈസി, മിസ്ഫർ അൽഖാത്രി, നാസർ അൽ ഉനൈസി, ഡോ.മുനാ അലാവുദ്ദീൻ, നാഷണൽ കമ്മിറ്റി സെക്രട്ടറി എസ്.വി.അർഷൂൽ അഹമ്മദ്, കാമ്പയിൻ സമിതി ഭാരവാഹികളായ മാമുക്കോയ ഒറ്റപ്പാലം, കെ.ടി.അബൂബക്കർ , നാസർ മാങ്കാവ് സംസാരിച്ചു.

നഴ്സുമാരായ റീനമോൾ, മിന്നി, സാറ, സാലി, ഭാരവാഹികളായ യു.പി.മുസ്തഫ, തെന്നല മൊയ്തീൻ കുട്ടി, കബീർ വൈലത്തൂർ, അഡ്വ. അനീർ ബാബു, അക്ബർ വേങ്ങാട്ട്, ഉസ്മാനലി പാലത്തിങ്ങൽ, റസാഖ് വളക്കൈ, ഷാജിപരീത്, ശംസു പെരുമ്പട്ട, സലാം കളരാന്തിരി ,മുഹമ്മദ് കുട്ടി വയനാട്, ശുഹൈബ് പനങ്ങാങ്ങര, ബഷീർ ചേറ്റുവ , പി.സി.അലി.വയനാട്, സമദ് പെരുമുഖം , അസീസ് വെങ്കിട്ട, കെ.പി.മുഹമ്മദ് കളപ്പാറ, നാസർ തങ്ങൾ, ഹബീബ് പട്ടാമ്പി, കുഞ്ഞിപ്പ തവനൂർ, അഷ്റഫ് അച്ചൂർ, ഉസ്മാൻ പരീദ്. സിദ്ദീഖ് കോങ്ങാട്, ഫിറോസ് കൊടിയിൽ, 'സഫ് നാസ്, ഷറഫുദ്ദീൻ, റഫീഖ് ഹോത്ത: ഷൗക്കത്ത് പന്നിയങ്കര , കുഞ്ഞമ്മദ് കായണ്ണ, കെ.ടി.മുഹമ്മദ്, ഷമീർ പറമ്പത്ത്, ഹനീഫ മൂർക്കനാട് , അഷ്റഫ് കുന്ദമംഗലം നേതൃത്വം നൽകി.

Advertisment