Advertisment

സൗദി ദേശിയദിനം :രക്തം നല്‍കി കെ എം സി സി .

author-image
admin
New Update

രക്തദാനം ജീവദാനമെന്ന് സന്ദേശം ഉയര്‍ത്തി സൗദി അറേബ്യയുടെ 88-) മത് ദേശിയ ദിനം പ്രമാണിച്ച് സ്വദേശികളും വിദേശികളും സന്നദ്ധ സംഘടനകള്‍ എല്ലാം രക്തം നല്‍കിയാണ് പോറ്റമ്മയുടെയും പെറ്റമ്മയുടെയും ജന്മദിനങ്ങള്‍ ആഘോഷിക്കുന്നത് സൗദിയില്‍ എങ്ങും രക്തദാന ക്യാമ്പുകള്‍ നടക്കുകയാണ് ഒരാള്‍ സ്വന്തം സമ്മതത്തോടെ മറ്റൊരാള്‍ക്കോ, സൂക്ഷിക്കുന്നതിനു വേണ്ടിയോ ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങളിലൂടെ രക്തം ദാനം ചെയ്യുന്ന പ്രക്രിയയാണ് സന്നദ്ധ രക്തദാനം. ഒരു തുള്ളി രക്തത്തിന് ഒരു ജീവന്‍ രക്ഷിക്കാന്‍ കഴിയും. അതിനാലാണ് രക്തദാനം മഹാദാനമായി മാറുന്നത്.ഈ വലിയൊരു ജീവകാരുന്ന്യം തിരിച്ചറിയുന്നവരാണ് പ്രവാസികള്‍ ഏറെയും

Advertisment

publive-image

രക്തസ്രാവം മൂലമാണ് ഭൂരിഭാഗം പേരും മരിക്കുന്നത്. റോഡപകടമോ മറ്റ് അപകടങ്ങളോ നടന്ന് ആശുപത്രികളില്‍ എത്തിച്ചാലും ആവശ്യമായ സമയത്ത് ചേരുന്ന രക്തം ലഭിച്ചില്ലെങ്കില്‍ മരണം സംഭവിക്കും. സന്നദ്ധ രക്തദാനം വഴി ശേഖരിക്കുന്ന രക്തം ആവശ്യമുള്ളയാള്‍ക്ക് നല്‍കാം. ഇതിനായി രക്തബാങ്കുകളും രൂപീകരിച്ചിരിക്കുന്നു.മൂന്ന് മാസത്തിലൊരിക്കല്‍ ഒരാള്‍ക്ക് രക്തം ദാനം ചെയ്യാം. 18 നും 55 വയസ്സിനും ഇടയില്‍ പ്രായമുള്ളവരില്‍ നിന്നാണ് രക്തം സ്വീകരിക്കാന്‍ അനുയോജ്യം. ഒരു തവണ 450 മില്ലി ലിറ്റര്‍ വരെ ദാനം ചെയ്യാം. രക്തദാനം യാതൊരു തരത്തിലും മനുഷ്യന് ദോഷമാകുന്നില്ല എന്ന തിരിച്ചറിവ് ഇവിടെ ആമുഖമായി പറയട്ടെ ഇത്രയും പറഞ്ഞത് രക്തദാനം മഹാദാനമാണ് അതില്‍ പങ്കാളിയാകുക എന്നത് വലിയൊരു മഹത്തായ കാര്യമാണ്  പ്രവാസ ലോകത്തെ ഏറ്റവും വലിയ പ്രവാസി സംഘടനയായ കെ എം സി സി സൗദിഅറേബ്യയുടെ എംമ്പത്തിയെട്ടാം ദേശിയ ദിനം പ്രമാണിച്ച് രക്തദാന ക്യാമ്പുകള്‍ സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുകയുണ്ടായി.

കെ എം സി സി റിയാദ് സെന്‍ട്രല്‍ കമ്മറ്റിയുടെ നേതൃത്തത്തില്‍ സുമേഷി സര്‍ക്കാര്‍ ഹോസ്പിറ്റലില്‍ നടന്ന രക്തദാന ക്യാമ്പ് ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി രാവിലെ എട്ടര മണിക്ക് തുടങ്ങിയ ക്യാമ്പ് ഉച്ചകഴിഞ്ഞ് മൂന്നുമണിക്കാണ് അവസാനിച്ചത് ഇരുനൂറ്റിഅമ്പതോളം പ്രവര്‍ത്തകര്‍ രക്തദാനം ചെയ്യാന്‍ എത്തിയിരുന്നു.കഴിഞ്ഞ അഞ്ചു വര്‍ഷമായി കെ എം സി സി സൗദിയുടെ ദേശിയ ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പുകള്‍ സൗദിയുടെ വിവിധ പ്രവിശികളില്‍ സംഘടിപ്പിക്കറുന്ടെന്ന് റിയാദ് സെന്‍ട്രല്‍ കമ്മറ്റി പ്രസിഡണ്ട്‌ സി പി മുസ്തഫ പറഞ്ഞു .ഓരോ വര്‍ഷവും വന്‍ പങ്കാളിത്തമാണ് രക്തദാന ക്യാമ്പുകളില്‍ കാണുന്നതെന്നും ഈയൊരു സല്‍പ്രവര്‍ത്തിക്ക് ഹോസ്പിറ്റല്‍ അധികൃതര്‍ വളരെ നല്ല സഹകരണമാണ് തരുന്നത് കൂടുതല്‍ ജീവനക്കാരെ ജോലിക്ക് വെച്ചുകൊണ്ട് എല്ലാവര്‍ഷവും ഹോസ്പിറ്റല്‍ അധികൃതര്‍ പൂര്‍ണമായും ഞങ്ങളോട് സഹകരിച്ചു അവരോട് പ്രത്യേക നന്ദി കെ എം സി സി അറിയിക്കുകയാണ് .

രക്തദാനം ചെയ്യുന്നതിനായി കൂടുതല്‍ സംഘടനകള്‍ മുന്നോട്ട് വരണമെന്നും ഇതൊരു വലിയ ജീവകാരുണ്യ പ്രവര്‍ത്തനമായി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു .രക്തദാന ക്യാമ്പിന്‍റെ കോര്‍ഡിനെറ്റര്‍ മാമുക്ക,അസീസ്‌ വെങ്കിട്ട., അക്ബര്‍ വേങ്ങാട്ട് ഉള്‍പ്പടെയുള്ള കെ എം സി സി യുടെ നിരവധി നേതാക്കള്‍, രക്തദാന ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ദേശിയദിനത്തോടനുബന്ധിച്ച് മറ്റു സംഘടനകളും രക്ത ദാന ക്യാമ്പുകള്‍ സംഘടിപ്പിച്ചിരുന്നു......രക്തദാനം മഹാദാനം രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ..........

Advertisment