Advertisment

കെ.എം.സി.സി റിയാദ്‌ കൊണ്ടോട്ടി മണ്ഡലം വാര്‍ഷിക കൗണ്‍സില്‍ മീറ്റ്‌

author-image
admin
New Update

റിയാദ്‌: കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം വാര്‍ഷിക മീറ്റ്‌ ബത്തയിലെ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ മണ്ഡലം പ്രസിഡന്റ്‌ അലവിക്കുട്ടി ഒളവട്ടൂരിന്റെ അദ്യക്ഷതയില്‍, മണ്ഡലത്തിലെ സീനിയറും കൊണ്ടോട്ടി മുനിസിപ്പല്‍ പ്രസിഡന്റുമായ അബൂബക്കര്‍ നെടിയിരുപ്പ്‌ ഉദ്‌ഘാടനം ചെയ്‌തു. `മുസ്‌ലിംലീഗ്‌ ചരിത്രവും വര്‍ത്തമാനവും' എന്ന വിഷയത്തില്‍ സത്താര്‍ താമരത്ത്‌ മുഖ്യപ്രഭാഷണം നടത്തി.

Advertisment

publive-image

കെ.വി മുഹമ്മദ്‌ കുട്ടി ഖിറാഅത്ത്‌ നടത്തി. മണ്ഡലം സെക്രട്ടറി ബഷീര്‍ സിയാംകണ്ടം വാര്‍ഷിക റിപ്പോര്‍ട്ടും, ട്രഷറര്‍ കെ.സി. ഗഫൂര്‍ വരവ്‌ ചിലവ്‌ കണക്കും അവതരിപ്പിച്ചു. കൊണ്ടോട്ടി ശിഹാബ്‌ തങ്ങള്‍ ചാരിറ്റബിള്‍ ഡയാലിസിസ്‌ സെന്റര്‍ നിലവിലുള്ള പ്രവര്‍ത്തന രീതിയും ഭാവി പ്രവര്‍ത്തന ആശയങ്ങളും നാഷണല്‍ കമ്മിറ്റി റിലീഫ്‌ സെല്‍ ചെയര്‍മാന്‍ കോയാമു ഹാജി കൊട്ടപ്പുറവും, മണ്ഡലത്തിലെ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തിയുള്ള പ്രവാസി പുനരുദ്ധാരണ പഠന റിപ്പോര്‍ട്ട്‌ സെന്റ്രല്‍ കമ്മിറ്റി സെക്രട്ടറി മുസ്‌തഫ ചീക്കോടൂം, വെല്‍ഫേര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ കണ്‍വീനര്‍ ശറഫു പുളിക്കലും അവതരിപ്പിച്ചു.

മുനീര്‍ വാഴക്കാട്‌, അഷ്‌റഫ്‌ മോയന്‍, ശാഫി കരുവാരങ്കുണ്ട്‌ ആശംസ പ്രസംഗം നടത്തി. മണ്ഡലത്തിലെ മുനിസിപ്പല്‍, പഞ്ചായത്ത്‌ കമ്മിറ്റികളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട്‌ യഥാക്രമം ഭാരവാഹികള്‍ അവതരിപ്പിച്ചു. ആറു മാസത്തിനുള്ളില്‍ മണ്ഡലം കെ.എം.സി.സി സോവനീര്‍ പ്രസിദ്ധീകരിക്കാനും തീരുമാനിച്ചു.  അബ്ദുറഹീം, സമദ്‌ ചീക്കോട്‌ ഗാനാലാപനവും നടത്തി.

publive-image

അബ്ദുറസഖ്‌ ഓമാനൂര്‍, ഗഫൂര്‍ പെരിങ്ങാവ്‌, ലത്തീഫ്‌ കുറിയേടം, സലീം സിയാംകണ്ടം, മുബാറക്‌ ഒളവട്ടൂര്‍, അനീസ്‌ കൊട്ടപ്പുറം, റിയാസ്‌ കൊട്ടപ്പുറം, ലിയാക്കത്ത്‌ ചീക്കോട്‌, ആശിഖ്‌ കൊണ്ടോട്ടി, ഫസല്‍ കുമ്മാളി കൊണ്ടോട്ടി, മൂസാഫൗലദ്‌ മൂളപ്പുറം, അബ്ദുറസാഖ്‌ കാരാട്‌ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. ശിഹാബ്‌ പരതക്കാട്‌ സ്വാഗതവും, നിസാം പരതക്കാട്‌ നന്ദിയും പറഞ്ഞു.

Advertisment