Advertisment

കുവൈറ്റ് മലങ്കര റീത്ത് മൂവ്‌മെന്റ് കെഎംആര്‍എംന്റെ രജത ജൂബിലിക്ക് വര്‍ണ്ണാഭമായ തുടക്കം

New Update

കുവൈറ്റ് : കുവൈറ്റ് മലങ്കര റീത്ത് മൂവ്‌മെന്റ് കെഎംആര്‍എംന്റെ പൊതുയോഗം സംഘടിപ്പിച്ചു .ബാലദീപം ജോയിന്റ് കണ്‍വീനര്‍ മെബിന്‍ വി കോശിയുടെ ബൈബിള്‍ വായനയെ തുടര്‍ന്ന് ദിവ്യ മേരി തോമിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടുകൂടിയാണ് യോഗം ആരംഭിച്ചത്. ജനറല്‍ സെക്രട്ടറി സണ്ണി തോമസ് വ്യാഗതം ആശംസിച്ചു. പ്രസിഡന്റ് രാജന്‍ മാത്യു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് കത്തോലിക്കാ ബാവ സമ്മേളനം ഉദ്ഘാടനം ചെയ്തു.

Advertisment

publive-image

25 വര്‍ഷങ്ങള്‍ക്ക് മുമ്പ് 19 കുടുംബങ്ങളുമായി തുടക്കം കുറിച്ച കെഎംആര്‍എം ഇനി 2000ത്തില്‍ പരം കുടുംബങ്ങളുള്ള ഒരു വടവൃക്ഷമായി മാറ്റുന്നതിനു വേണ്ടി ഈ സംഘടനയെ നയിച്ച എല്ലാ മുന്‍ ഭാരവാഹികളെയും അനുമോദിക്കുന്നതായി ബാവ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു .

publive-image

രജത ജൂബിലി എന്നത് സില്‍വര്‍ ജൂബിലിയുടെ തുടക്കമായി കാണണമെന്നും കെഎംആര്‍എം എന്ന സംഘടന ആത്മീയമായും സാമൂഹികമായും ,ജീവകാരുണ്യപരമായും മാറ്റാന്‍ വേണ്ട പരിശ്രമങ്ങള്‍ എല്ലാ അംഗങ്ങളുടെയും ഭാഗത്തു നിന്നുണ്ടാകണമെന്നും വ്യത്യസ്തമെന്നത് വൈരുദ്ധ്യമല്ലയെന്ന് മനസ്സിലാക്കി ഒന്നും ഇല്ലാത്തവരായി ഇറങ്ങിവരികയും എല്ലാം ഉള്ളവനായി വളരുകയും ചെയ്ത പുണ്യപിതാവ് മാര്‍ ദിവാനിയോസ് തിരുമേനി കാണിച്ചു തന്ന മാര്‍ഗത്തിലൂടെ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.

publive-image

വര്‍ത്തമാന കാല വിഷയങ്ങളില്‍ മതമോ ജാതിയോ വ്യത്യാസമില്ലാതെ മറ്റുള്ളവരൊടൊപ്പം ജീവിക്കണമെന്നും ദേവാലയത്തിലുള്ള ദൈവത്തെ പൊതുമനസ്സുകളില്‍ ദൈവത്തിന്റെ സാക്ഷികളായി മാറേണ്ടവരാണ് വിശ്വാസികളെന്നും സഭ വിളിക്കപ്പെട്ടിരിക്കുന്നത് സഭക്കു വേണ്ടിയല്ല സമൂഹത്തിനു വേണ്ടിയാണെന്നും ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

publive-image

യോഗത്തില്‍ ഒറീസ്സയിലെ ഒരു ഗ്രാമം ദത്തെടുത്ത് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായും തിരുവനന്തപുരത്തും ഡല്‍ഹിയിലും ഭക്ഷണ വിതരണ പദ്ധതിയും പുതിയ രൂപതയായ പാറശാലയില്‍ മിഷ്യന്‍ഹോം നിര്‍മ്മാണത്തിനായുള്ള പദ്ധതിക്കും തുടക്കം കുറിച്ചു. രണ്ട് വര്‍ഷങ്ങള്‍ കൊണ്ട് ഈ പദ്ധതികള്‍ പൂര്‍ത്തിയാക്കുമെന്നും കത്തോലിക്കാ ബാവ പ്രഖ്യാപിച്ചു.

 

publive-image

 

publive-image

 

publive-image

kiuwait
Advertisment