Advertisment

എറണാകുളം ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു: 128 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ രോഗബാധ

New Update

 

Advertisment

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 128 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും നാല് നാവിക ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളത്ത് പശ്ചിമകൊച്ചിയിലും കടുങ്ങല്ലൂരിലുമാണ് കൂടുതല്‍ രോഗംവ്യാപന നിരക്ക് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ ഉയര്‍ന്ന കൊവിഡ് ബാധിത മേഖലകളില്‍ കര്‍ശന നിയന്ത്രണം തുടരും.

publive-image

നിലവില്‍ ജില്ലയില്‍ കൊവിഡ് രോഗികഗളുടെ എണ്ണം ആയിരം കടന്നു. ജില്ലയില്‍ വിവിധ ആശുപത്രികളിലായി 1135 പേരാണ് ചികിത്സയില്‍ കഴിയുന്നത്. പശ്ചിമകൊച്ചിയിലും കടുങ്ങലൂര്‍, തൃക്കാക്കര എന്നിവിടങ്ങളിലുമാണ് കൂടുതല്‍ പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, പള്ളുരുത്തി എന്നിവിടങ്ങളിലായി 33 പേര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

ഇതോടെ പശ്ചിമകൊച്ചിയിലെ ആകെ രോഗബാധിതരുടെ എണ്ണം 147 ആയി. അതേസമയം, ആലുവ ക്ലസ്റ്ററിലെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കും. രോഗവ്യാപനമില്ലാത്ത മേഖലകളെയാണ് കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കി ഇളവുകള്‍ നല്‍കിയിരിക്കുന്നത്. രോഗവ്യാപനം തുടരുന്ന സാഹചര്യത്തില്‍ കൂടുതല്‍ സ്വകാര്യ ആശുപത്രികളെ കൂടി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കാന്‍ ജില്ലാ ഭരണകൂടം തീരുമാനിച്ചു.

Advertisment