Advertisment

50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വയോധിക വീണു! അമ്മയെ രക്ഷക്കിക്കാനിറങ്ങിയ ‌മകനും പിന്നാലെ ഇരുവരേയും രക്ഷിക്കാനെത്തിയ അയല്‍വാസിയും കിണറ്റിൽ കുടുങ്ങി: പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി മൂന്നു പേരെയും രക്ഷിച്ചു

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: കിണറ്റില്‍ വീണ വയോധികയെയും രക്ഷിക്കാനിറങ്ങിയ മകനെയും അയല്‍വാസിയെയും കരയ്ക്കുകയറ്റി ഫയര്‍ഫോഴ്സ്. പറവൂര്‍ കരോട്ടുകര സ്വദേശിയായ മേരിയാണ്(75) 50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണത്.

Advertisment

publive-image

അമ്മയെ രക്ഷക്കിക്കാനിറങ്ങിയ ‌മകനും പിന്നാലെ ഇരുവരേയും രക്ഷിക്കാനെത്തിയ അയല്‍വാസിയും രക്ഷാപ്രവര്‍ത്തനം പരാജയപ്പെട്ട് കിണറ്റില്‍ അകപ്പെടുകയായിരുന്നു.

50 അടിയോളം താഴ്ചയുള്ള കിണറ്റില്‍ 25 അടിയോളം വെള്ളമുണ്ടായിരുന്നു. മകന്‍ ലിയോ കിണറ്റില്‍ ഇറങ്ങിയെങ്കിലും മേരിയെ രക്ഷിക്കാനായില്ല. തുടര്‍ന്ന് അയല്‍വാസിയായ സോണി കിണറ്റിലിറങ്ങി. ഇരുവരും ചേര്‍ന്ന് മേരിയെ കയര്‍ ഉപയോഗിച്ചു കസേരയില്‍ കെട്ടി നിര്‍ത്തി. പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയാണ് മൂന്ന് പേരെയും കരയ്ക്കെത്തിച്ചത്.

വല ഉപയോഗിച്ച്‌ കരയ്ക്കുകയറ്റിയപ്പോള്‍ അമ്മയും മകനും അവശനിലയിലായിരുന്നു. പ്രാഥമിക ശുശ്രൂഷ നല്‍കിയശേഷം ഇരുവരെയും ചാലാക്ക മെഡിക്കല്‍ കോളജിലെത്തിച്ചു.

kochi paravoor
Advertisment