Advertisment

സിപിഎം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞ് കോടിയേരി ബാലകൃഷ്ണന്‍; എ വിജയരാഘവന് പകരം ചുമതല

New Update

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി പദം കോടിയേരി ബാലകൃഷ്ണന്‍ ഒഴിഞ്ഞു. എ വിജയരാഘവനാണ് പകരം ചുമതല.

Advertisment

publive-image

താന്‍ സെക്രട്ടറി പദം ഒഴിയുകയാണെന്ന് കോടിയേരി അറിയിച്ചു. ചികിത്സയ്ക്കായി അവധി വേണമെന്ന കോടിയേരിയുടെ ആവശ്യം സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചു. എത്ര കാലത്തേക്കാണ് അവധിയെന്ന് വ്യക്തമാക്കിയിട്ടില്ല.

അവധി ആവശ്യപ്പെട്ടത് തുടര്‍ ചികിത്സയ്ക്കാണെന്നാണ് കോടിയേരി വ്യക്തമാക്കുന്നത്. എന്നാല്‍ കോടിയേരിയുടെ സ്ഥാനമൊഴിയല്‍ മകന്‍ ബിനീഷ് കോടിയേരി ജയിലിലായതിനു പിന്നാലെയാണെന്നതും ശ്രദ്ധേയമാണ്.

നേരത്തെ ബിനീഷിനെ ഇഡി അറസ്റ്റു ചെയ്തതിന് പിന്നാലെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറാന്‍ കോടിയേരി ബാലകൃഷ്ണന്‍ തയ്യാറായിരുന്നു. ഇക്കാര്യം കഴിഞ്ഞ 30,31 തീയതികളില്‍ ചേര്‍ന്ന സിപിഎം കേന്ദ്രകമ്മറ്റിയെ കോടിയേരി അറിയിച്ചിരുന്നു. എന്നാല്‍ രാജി വലിയ തിരിച്ചടി സൃഷ്ടിക്കും എന്നു തന്നെയായിരുന്നു സിപിഎം നേതൃത്വം വിലയിരുത്തിയത്.

ഈ സാഹചര്യത്തില്‍ സെക്രട്ടറി മാറേണ്ട എന്ന നിലപാട് നേതൃത്വം സ്വീകരിച്ചിരുന്നു. എന്നാല്‍ ബിനീഷിന്റെ അറസ്റ്റ് പാര്‍ട്ടിക്ക് സൃഷ്ടിച്ചിരിക്കുന്ന ആഘാതം വളരെ വലുതാണന്നു കോടിയേരിക്ക് നല്ല ബോധ്യം ഉണ്ട്.

കൂടാതെ ബിനീഷിന്റെ അറസ്റ്റില്‍ മുഖ്യമന്ത്രി തുടരുന്ന മൗനവും കോടിയേരി ബാലകൃഷ്ണനെ അസ്വസ്ഥനാക്കുന്നുണ്ട്. ബിനീഷിന്റ വിഷയത്തില്‍ പലവട്ടം ചോദ്യങ്ങളുയര്‍ന്നെങ്കിലും ഒന്നു പ്രതിരോധിക്കാനോ രാഷ്ട്രീയ കവചം തീര്‍ക്കാനോ മുഖ്യമന്ത്രി തയ്യാറായില്ല. ഇതും കോടിയേരിയെ വിഷമ വൃത്തത്തിലാക്കിയിരിക്കുകയാണ്.

സംസ്ഥാനത്ത് പാര്‍ട്ടിക്ക് ഭരണം ലഭിച്ച സമയത്തു തന്നെ കോടിയേരി ബാലകൃഷ്ണന് മക്കളുടെ പോക്കിനെപ്പറ്റിയും നിയന്ത്രിക്കേണ്ട കാര്യങ്ങളെപ്പറ്റിയും പിണറായി മുന്നറിയിപ്പ് നല്‍കിയിരുന്നു. അതു കൊള്ളാതെ വന്നതാണ് മുഖ്യമന്ത്രിയെയും ചൊടിപ്പിച്ചതെന്നാണ് സൂചന.

kodiyeri balakrishnan
Advertisment