Advertisment

എല്ലായിടത്തും നന്ദിഗ്രാം ഉണ്ടാക്കാനാകില്ലെന്ന് വയല്‍ക്കിളിയോട് കോടിയേരി; സമരം നടത്തുന്നവര്‍ പിന്തിരിയണം

New Update

ക​ണ്ണൂ​ർ: കീ​ഴാ​റ്റൂ​രി​ൽ ബൈ​പ്പാ​സി​നെ​തി​രെ സ​മ​രം ന​ട​ത്തു​ന്ന​വ​ർ പി​ന്തി​രി​യ​ണ​മെ​ന്ന് സി​പിഐ​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ. പ​രി​സ്ഥി​തി സം​ര​ക്ഷി​ച്ചു​ക്കൊ​ണ്ടു​ള്ള വി​ക​സ​ന​മാ​ണ് സ​ർ​ക്കാ​ർ ന​യം. എല്ലായിടത്തും നന്ദിഗ്രാം ഉണ്ടാക്കാമെന്ന് ആരും കരുതേണ്ട. സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ചെ​റു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Advertisment

publive-image

കീ​ഴാ​റ്റൂ​രി​ലേ​ത് സ​ർ​ക്കാ​ർ വി​രു​ദ്ധ സ​മ​ര​മാ​ക്കാ​ൻ ആ​ർ​എ​സ്എ​സ് ശ്ര​മി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ബൈ​പ്പാ​സ് അ​ലൈ​ൻ​മെ​ന്റ് തീ​രു​മാ​നി​ച്ച​ത് മുഖ്യമന്ത്രി പിണറായി വിജയനല്ല, ദേ​ശീ​യ പാ​ത അ​തോറി​റ്റി​യാ​ണ്. ബൈപാസ് വന്നില്ലെങ്കില്‍ മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ വികസനമില്ലെന്ന് പ്രചരിപ്പിക്കും. ത്രിപുരയില്‍ ബിജെപി അങ്ങനെയാണ് വോട്ടുപിടിച്ചതെന്നും കോടിയേരി പറഞ്ഞു. ഭൂ​മി വി​ട്ടു​കൊ​ടു​ക്കാ​ൻ ത​യാ​റാ​യ​വ​രെ​പ്പോ​ലും പി​ന്തി​രി​പ്പി​ക്കു​ന്നു​വെ​ന്നും കേ​ന്ദ്ര​സ​ർ​ക്കാ​ർ തീ​രു​മാ​ന​മ​നു​സ​രി​ച്ച് ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന ഉ​ത്ത​ര​വാ​ദി​ത്തം മാ​ത്ര​മാ​ണ് സം​സ്ഥാ​ന​ത്തി​നു​ള്ള​തെ​ന്നും കോ​ടി​യേ​രി പ​റ​ഞ്ഞു.

കീഴാറ്റൂരിലെ ബൈപാസിനു പകരം മേൽപ്പാലം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ തയാറാണെങ്കിൽ സംസ്ഥാനം സഹകരിക്കും. മേൽപ്പാലം നിർമിക്കണോയെന്നു ദേശീയപാത അതോറിറ്റി തീരുമാനിക്കണം. എകെജി ദിനാചരണത്തിന്റെ ഭാഗമായി എകെജിയുടെ പ്രതിമയിൽ പുഷ്പാർച്ച നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

പരിസ്ഥിതി പ്രശ്നം പറഞ്ഞു വികസനത്തെ തടസപ്പെടുത്തരുത്. സർക്കാരിനെ അട്ടിമറിക്കാനുള്ള നീക്കമാണെങ്കിൽ ജനങ്ങൾ സർക്കാരിനെ സംരക്ഷിക്കും. സംഘർഷത്തിനോ സംഘട്ടനത്തിനോ സിപിഐഎം പോകില്ല. ജനങ്ങളെ അണിനിരത്തി ചെറുക്കും’–കോടിയേരി പറഞ്ഞു.

Advertisment