Advertisment

യുഡിഎഫിനൊപ്പം ഇനിയും തുടർന്നാൽ അണികളെ നഷ്ടപ്പെടുന്ന അവസ്ഥയാകും ലീഗിന് ഉണ്ടാകുക; കോൺഗ്രസിന്‍റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് നേതൃത്വം അധപതിച്ചു; പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയിൽ ലീഗ് നേതൃത്വം കൈക്കൊണ്ടത് അഴകൊഴമ്പൻ നിലപാടാണെന്ന് കോടിയേരി

New Update

തിരുവനന്തപുരം:  യുഡിഎഫിനൊപ്പം ഇനിയും തുടർന്നാൽ അണികളെ നഷ്ടപ്പെടുന്ന അവസ്ഥയാകും ലീഗിന് ഉണ്ടാകുകയെന്ന് മുസ്ലീം ലീഗ് നേതൃത്വത്തിന് മുന്നറിയിപ്പുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ ഓര്‍മ്മപ്പെടുത്തൽ.

Advertisment

publive-image

പ്രിയങ്ക ഗാന്ധിയുടെ പ്രസ്താവനയിൽ ലീഗ് നേതൃത്വം കൈക്കൊണ്ടത് അഴകൊഴമ്പൻ നിലപാടാണെന്ന് കോടിയേരി ആരോപിച്ചു.

കോൺഗ്രസിന്‍റെ ഒക്കത്തിരിക്കുന്ന കുഞ്ഞായി ലീഗ് നേതൃത്വം അധപതിച്ചു. പാര്‍ട്ടി പത്രത്തോട് പോലും നീതി പുലര്‍ത്താൻ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ലെന്നും കോടിയേരി പറഞ്ഞു,

editorial kodiyeri balakrishnan
Advertisment