Advertisment

അനുഷ്ക ചുംബനം പോസ്റ്റ്‌ ചെയ്തു. വീരാടും അനുഷ്കയും ഹണിമൂണില്‍. വീണു കിട്ടിയ അവധി തരമാക്കി താരങ്ങള്‍ !!

New Update

publive-image

Advertisment

ന്യൂഡല്‍ഹി: നാളുകളായി തുടരുന്ന തിരക്കേറിയ മത്സരങ്ങള്‍ക്കിടയില്‍ ഹണിമൂണ്‍ ആഘോഷിക്കാന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്ലിക്ക് സമയം ലഭിച്ചില്ല. ഇപ്പോള്‍ അപ്രതീക്ഷിതമായി വീണ് കിട്ടിയ അവധിയില്‍ ഭാര്യ അനുഷ്ക ശര്‍മ്മയെ ഒപ്പം കൂട്ടി ഹണിമൂണ്‍ ആഘോഷത്തിലാണ് ക്യാപ്റ്റന്‍ കൊഹ്ലി.

കൊഹ്‌ലി തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയിച്ചത്. കൊഹ്‌ലിയെ ചുംബിക്കുന്ന ചിത്രമാണ് ഹണിമൂണിന്‍റെ ഭാഗമായി അനുഷ്ക ഇന്‍സ്റ്റര്‍ ഗ്രാമിലൂടെ പുറത്തുവിട്ടത് .ഡിസംബര്‍ 11 നായിരുന്നു വിരാട് കൊഹ്ലി-അനുഷ്ക വിവാഹം.

publive-image

കഴിഞ്ഞ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് തൊട്ട് മുമ്പായിരുന്നു വിദേശത്ത് വച്ച് ഈ താര വിവാഹം നടന്നത് . ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങിയതിനാല്‍ അധികസമയം അനുഷ്കയുമായി ചെലവഴിക്കാന്‍ വിരാടിന് സമയം ലഭിച്ചിരുന്നില്ല.

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി കൊഹ്ലി എത്തിയപ്പോള്‍ അനുഷ്കയും ഒപ്പമുണ്ടായിരുന്നു. ഇരുവരും ന്യൂ ഇയര്‍ ആഘോഷിച്ചത് ദക്ഷിണാഫ്രിക്കയിലായിരുന്നു. എന്നാല്‍ പരമ്ബര തുടങ്ങിയതിന് പിന്നാലെ അനുഷ്ക ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു.

ശ്രീലങ്കന്‍ പര്യടനത്തിന് നിന്നും കൊഹ്ലി ഉള്‍പ്പെടെയുള്ള സീനിയര്‍ താരങ്ങള്‍ക്ക് അവധി അനുവദിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ഭാര്യയോടൊപ്പം ചെലവഴിക്കാന്‍ കൊഹ്ലിക്ക് സമയം കിട്ടിയത്. കൊഹ്ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയെ നയിക്കുന്നത്.

cricket indian cinema kohli
Advertisment