Advertisment

കോഹ്‌ലിയുടെ സ്വഭാവം അങ്ങനെയാണ്; ഞങ്ങള്‍ ആരും അത് ശ്രദ്ധിക്കാറില്ല: മോണി മോര്‍ക്കല്‍

New Update

രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഓരോ വിക്കറ്റ് വീഴുമ്പോഴും ആഘോഷമാക്കുകയായിരുന്നു ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി. ടെസ്റ്റ് കരിയറിലെ 21ാം സെഞ്ചുറി ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ നേടിയപ്പോഴും കോഹ്‌ലി ആഹ്ലാദപ്രകടനം നടത്തി. എന്നാല്‍ കോഹ്‌ലിയുടെ ആഘോഷപ്രകടനങ്ങള്‍ തങ്ങളെ ഒരിക്കലും ബാധിക്കാറില്ലെന്ന് പറഞ്ഞിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ പേസര്‍ മോണി മോര്‍ക്കല്‍.

Advertisment

publive-image

‘വിരാട് മത്സരബുദ്ധിയുളള കളിക്കാരനാണ്. ദക്ഷിണാഫ്രിക്കയെ ആദ്യമായി തോല്‍പ്പിക്കാനുളള ഒരു ടീമിനെ കോഹ്‌ലി ഇവിടെ എത്തിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അവര്‍ ഇവിടെ എത്തിയിട്ടുളളത്. മൈതാനത്തെ കോഹ്‌ലിയുടെ ആഹ്ലാദപ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ സ്വഭാവത്തിലുളളതാണ്. അത് അദ്ദേഹത്തോടൊപ്പം എന്നും ഉണ്ടാകും. അത് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും നന്നായിട്ട് അറിയാം. ഞങ്ങള്‍ അതിനെ ശ്രദ്ധിക്കാറില്ല’ മോണി മോര്‍ക്കല്‍ പറഞ്ഞു.

ടെസ്റ്റ് കരിയറിലെ 21ാം സെഞ്ചുറിയാണ് കോഹ്‌ലി ഇന്നലെ സെഞ്ചൂറിയനില്‍ നേടിയത്. 146 പന്തില്‍നിന്നാണ് കോഹ്‌ലി സെഞ്ചുറി നേടിയത്. 10 ഫോറുകള്‍ അടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ ഇന്നിങ്‌സ്. സെഞ്ചുറി നേടിയതിനുപിന്നാലെ കോഹ്‌ലി 150 റണ്‍സും കടന്നു. ടെസ്റ്റ് കരിയറില്‍ 9ാം തവണയാണ് കോഹ്‌ലി 150 കടക്കുന്നത്.

Advertisment