Advertisment

യുവാവിന്റെ മരണം ബൈക്കില്‍ നിന്ന് തെന്നിവീണല്ല, കാറിടിച്ചെന്ന് റിപ്പോര്‍ട്ട്‌

New Update

എരുമേലി : എരുമേലി കൊരട്ടി കെ.റ്റി 'ഡി സി -പിൽഗ്രിമംസ് സെൻററിന് സമീപം ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചത് എതിരെ വന്ന കാറിടിച്ചാണെന്നു റിപ്പോര്‍ട്ട്‌ .കുവപ്പള്ളി പാറയിൽ ബെന്നി ജോസഫിന്റെയും ഷൈനിയുടെയും മകൻ വിശാഖ് ജോസഫ് (22) ആണ് ബൈക്ക് അപകടത്തിൽ മരിച്ചത് .

publive-image

പാറത്തോട് സ്വദേശി സക്കീറിന്റെ മാരുതി 800 കാറാണ് വിശാഖിന്റെ ബൈക്കിൽ ഇടിച്ചത് . അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിനെ രക്ഷിക്കുവാൻ തയ്യാറാകാതെ സക്കീർ പെട്ടെന്ന് തന്നെ സ്ഥലം വിടുകയായിരുന്നു. ഇന്ന് രാവിലെ സക്കീർ കുറ്റം ഏറ്റുപറഞ്ഞു പോലീസിൽ കീഴടങ്ങി .

Advertisment