Advertisment

ഹൂസ്റ്റണ്‍ കോട്ടയം ക്ലബിന്റെ പൊന്നോണം 2018 സെപ്റ്റംബര്‍ 16-ന്

New Update

ഹൂസ്റ്റണ്‍: ഹൂസ്റ്റണിലെ കോട്ടയംകാരുടെ കൂട്ടായ്മയായ കോട്ടയം ക്ലബിന്റെ ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികള്‍ പൊന്നോണം 2018 സെപ്റ്റംബര്‍ 16 നു ഞായറാഴ്ച വൈകിട്ട് ആറിനു വിവിധ പരിപാടികളോടെ ആഘോഷിക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

Advertisment

പ്രസിഡന്റ് ജോസ് ജോണ്‍ തോങ്ങുംപ്ലാക്കലിന്റെ അധ്യക്ഷതയില്‍ കൂടിയ കമ്മിറ്റി യോഗത്തില്‍ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളെ തിരഞ്ഞെടുത്തു.മധു ചേരിയ്ക്കല്‍, ആന്‍ഡ്രൂസ് ജേക്കബ്, തോമസ് ആന്റണി തുടങ്ങിയ വരടങ്ങിയ പ്രോഗ്രാം കമ്മിറ്റി കലാപരിപാടികള്‍ക്കു നേതൃത്വം കൊടുക്കുന്നു.

publive-image

സ്റ്റാഫോര്‍ഡിലെ സെന്റ് ജോസഫ് സിറോ മലബാര്‍ ചര്‍ച്ച് ഹാളില്‍ ( 211 Present tSreet Missouri Ctiy) ആണു പരിപാടികള്‍ നടക്കുന്നത്.ബാബു ചാക്കോ കണ്‍വീനറായി ചാക്കോ ജോസഫ്, മാത്യു പന്നാപ്പാറ, സുജി ഫിലിപ്പ് തുടങ്ങിയവര്‍ ഫുഡ്കമ്മിറ്റി കൈകാര്യം ചെയ്യുന്നു. അവാര്‍ഡുകള്‍ വിതരണത്തിനായി എസ്. കെ. ചെറിയാന്‍ കണ്‍വീനറായി മറ്റൊരു കമ്മിറ്റിയും തരപ്പെടുത്തിയിട്ടുണ്ട്.

ചെണ്ടമേളം, ഹൂസ്റ്റണിലെ അനുഗ്രഹീത ഗായകര്‍ നയിക്കുന്ന ഗാനമേള, തിരുവാതിരകളി , ഹാസ്യ കലാപ്രകടനങ്ങള്‍, വള്ളംകളി വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയ വിവിധ പരിപാടികളാല്‍ കോട്ടയം ക്ലബ്ബിന്റെ ഓണാഘോഷ പരിപാടികള്‍ കെങ്കേമമാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.മോന്‍സി കുര്യാക്കോസ്, തോമസ് കെ. വര്‍ഗീസ്, മാത്യു കുര്യാക്കോസ്, ഷിബു കെ. മാണി, കുര്യന്‍ പന്നാപ്പാറ, മാര്‍ട്ടിന്‍ ജോണ്‍, കുഞ്ചെറിയ തോമസ്, മോനി തോമസ് തുടങ്ങിയവര്‍ കമ്മറ്റിയിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു.

സെക്രട്ടറി സുകു ഫിലിപ്പ് സ്വാഗതവും ട്രഷറര്‍ ബാബു ചാക്കോ നന്ദിയും രേഖപ്പെടുത്തി.കൂടുതല്‍ വിവരങ്ങള്‍ക്ക് :ജോസ് ജോണ്‍ തെങ്ങുംപ്ലാക്കല്‍ : 832 419 4471സുകു ഫിലിപ്പ് : 832 657 9297ബാബു ചാക്കോ : 713 557 8271ഓണാഘോഷ പരിപാടികളുടെ മുഖ്യാതിഥി ഫാ. ചാക്കോ പുതുവായില്‍.

Advertisment