Advertisment

കോട്ടയം ഫെസ്‌റ്റ്" 2018 ന്റെ ഫ്ളയർ പ്രകാശനം അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്നു

New Update

കുവൈറ്റ് : കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ കുവൈറ്റിന്റെ (KODPAK) രണ്ടാം വാർഷീകത്തോട് അനുബന്ധിച്ച് ഏപ്രിൽ ‌ 6ന് നടത്തുന്ന "കോട്ടയം ഫെസ്‌റ്റ്" 2018 ന്റെ ഫ്ളയർ പ്രകാശനം അബ്ബാസിയ പോപ്പിൻസ് ഹാളിൽ വെച്ച് നടന്നു.

Advertisment

publive-image

കോട്ടയം ജില്ലാ പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് അനൂപ് സോമന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത പിന്നണി ഗായകൻ പന്തളം ബാലൻ , ഭാവൻസ് സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.മഹേഷ് അയ്യർക്ക് കൊടുത്തു പ്രകാശനം ചെയ്തു .

റാഫിൾ കൂപ്പൺ പ്രകാശനം മനോജ് മാവേലിക്കരയും,രക്ഷാധികാരി ജിയോ തോമസും കൂടി ചേർന്ന് അഡ്‌വൈസറി ബോർഡ് മെംബർ ബിനോയ് സെബാസ്റ്റ്യനും,രാജശേഖരനും കൊടുത്തു പ്രകാശനം ചെയ്തു.

publive-image

ജനറൽ സെക്രട്ടറി ജസ്റ്റിൻ ജയിംസ് സ്വാഗതം പറയുകയും പോഗ്രാം കൺവീനർ രതീഷ് കുമ്പളത് ,ഏരിയാ കോർഡിനേറ്റർമാരായ ഡോജി മാത്യു ,വിജോ , വൈസ് പ്രസിഡന്റ് സിറിൽ ജോസഫ്, ജോയിന്റ് സെക്രട്ടറി ഡിപിൻ പ്രസാദ് , ജോയിന്റ് ട്രഷറർ വിപിൻ നായർ , എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി . ട്രഷറർ ആർ .ജി ശ്രീകുമാർ നന്ദി പ്രകാശി പ്പിച്ചു .

publive-image

kuwait
Advertisment