Advertisment

വൈക്കം താലൂക്ക്തല ഓണ്‍ ലൈന്‍ അംഗത്വവിതരണം ഉദ്ഘാടനം ചെയ്തു

New Update

കോട്ടയം: കേരള പത്രപ്രവര്‍ത്തക അസോസ്സിയേഷന്‍ വൈക്കം താലൂക്ക് തല കണ്‍വെഷനും, അംഗത്വകാര്‍ഡ് വിതരണവും നടന്നു. മേഖല കണ്‍വെഷന്‍ സംസ്ഥാന സെക്രട്ടറി കെ.ആര്‍ മധു കടുത്തുരുത്തി ഉദ്ഘാടനം ചെയ്തു. അംഗത്വകാര്‍ഡ് വിതരണവും, വാഹനസ്റ്റിക്കര്‍ വിതരണവും സംസ്ഥാനകമ്മറ്റിയംഗം പി.വി ബ്രീജേഷ് നിര്‍വ്വഹിച്ചു.

താലൂക്ക് പ്രസിഡന്റ് സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കലണ്ടര്‍ വിതരണ ഉദ്ഘാടനം റ്റി.കെ ഉത്തമന്‍ നിര്‍വ്വഹിച്ചു. താലൂക്ക് സെക്രട്ടറി ബെയ്‌ലോണ്‍ എബ്രാഹം, ആര്‍ അനില്‍ കുമാര്‍, അജേഷ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. പ്രസിഡന്റായി സന്തോഷും, സെക്രട്ടറിയായി ബെയ്‌ലോണ്‍ എബ്രാഹാമും തുടരും, താലൂക്ക് കോര്‍ഡിനേറ്ററായി ടി.കെ ഉത്തമനെയും കണ്‍വെഷന്‍ തിരഞ്ഞെടുത്തു.

Advertisment