Advertisment

ഭിക്ഷാടന മാഫിയയ്‌ക്കെതിരെ 19 നു സെക്രട്ടറിയേറ്റ് പടിക്കല്‍ മനസുണര്‍ത്തല്‍ സത്യഗ്രഹം

New Update

കോട്ടയം: ഭിക്ഷാടനമാഫിയായ്‌ക്കെതിരെ ഭരണാധികാരികളുടെ മനസ്സുണര്‍ത്താന്‍ ഏകതാ പ്രവാസിയുടെ നേതൃത്വത്തില്‍ 19ന് തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കല്‍ മനസുണര്‍ത്തല്‍ സത്യഗ്രഹം നടത്തും. ഭിക്ഷാടനത്തിന്റെ മറവില്‍ വന്‍ മാഫിയാ സംഘങ്ങള്‍ കേരളത്തില്‍ പിടിമുറുക്കിയിരിക്കുകയാണ്. മോഷണവും തട്ടിക്കൊണ്ടുപോകലുമൊക്കെ ഉണ്ടാകാതിരിക്കാന്‍ ഭിക്ഷാടനത്തിനെതിരെ ജാഗ്രത പാലിക്കാന്‍ സമൂഹം തയ്യാറാകണം. മലയാളിയുടെ സഹായ മനോഭാവം മുതലെടുത്താണ് കേരളത്തില്‍ ഭിക്ഷാടന മാഫിയ വളര്‍ന്നത്. പണമായി ഭിക്ഷ കൊടുക്കില്ല എന്നു മലയാളി സമൂഹം തീരുമാനിക്കണം. യഥാര്‍ത്ഥ യാചകരെ കണ്ടെത്തി പുനരധിവസിപ്പിക്കാന്‍ അധിതൃതര്‍ നടപടിയെടുക്കാന്‍ അധികൃതര്‍ തയ്യാറാകണം.

Advertisment

publive-image

ഭിക്ഷാടന നിര്‍മ്മാര്‍ജ്ജനത്തിന്റെ ആവശ്യകതയെക്കുറിച്ചു ആളുകളെ ബോധവല്‍ക്കരിക്കാന്‍ എല്ലാ ജില്ലകളിലും സമിതികള്‍ രൂപീകരിച്ചു വരികയാണ്. വിദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി മലയാളി സംഘടനകള്‍ ഭിക്ഷാടന നിര്‍മാര്‍ജ്ജനത്തിനു സഹകരണം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഏകതാ പ്രവാസി ദേശീയ ചെയര്‍മാന്‍ റഹിം ഒലവക്കോടിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന സെക്രട്ടറിയേറ്റ് പടിക്കലെ മനസുണര്‍ത്തല്‍ സത്യഗ്രഹം മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസ് ഉദ്ഘാടനം ചെയ്യും.

ആനാട് ഹരിപ്രകാശ് അധ്യക്ഷത വഹിക്കും. അബ്ദുള്‍ ഖാദര്‍, ഹംസത്ത് പാലപ്പെട്ടി, ആര്‍. അജിരാജ്കുമാര്‍, നിഷാ സ്‌നേഹക്കൂട്, സാംജി പഴേപറമ്പില്‍, ഹാഷിം ലാലു, അന്‍സാരി, അഡ്വ.ഗണേഷ് പറമ്പത്ത്, കെ.ആര്‍. അജിത് തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

മഹാത്മാഗാന്ധി നാഷണല്‍ ഫൗണ്ടേഷന്‍, കെ.ആര്‍.നാരായണന്‍ ഫൗണ്ടേഷന്‍, പീപ്പിള്‍സ് വോയ്‌സ് ഓഫ് കേരളാ,സ്‌നേഹക്കൂട്, ജന സേവാകേന്ദ്രം, വിശപ്പ്, വേള്‍ഡ് മലയാളി കൗണ്‍സില്‍, മീഡിയാ റിസേര്‍ച്ച് ഫൗണ്ടേഷന്‍, സ്ത്രീധന രഹിത സമൂഹം, സെന്‍ട്രല്‍ ഹ്യൂമണ്‍ റൈറ്റ്‌സ് ഫോറം തുടങ്ങിയ സംഘടനയുടെ നേതൃത്വത്തിലാണ് മനസുണര്‍ത്തല്‍ സത്യാഗ്രഹം സംഘടിപ്പിക്കുന്നത്.

Advertisment