Advertisment

രോഗികള്‍ക്കടക്കം ഇന്നലെ സൂക്ഷിച്ച് വച്ച അത്യാവശ്യ ഭക്ഷണമേ ഉള്ളൂ; എങ്ങനെയെങ്കിലും ഞങ്ങളെ ഇവിടെ നിന്ന് രക്ഷിച്ചേ പറ്റൂ

New Update

കോഴഞ്ചേരി: മഴ ശക്തമായതോടെ പത്തനംതിട്ടയിലെ ആശുപത്രികളില്‍ പലതിലും രോഗികള്‍ കുടുങ്ങി. തങ്ങള്‍ നേരിടുന്ന അപായകരമായ സാഹചര്യം വിശദീകരിച്ച് കോഴഞ്ചേരി മെഡിക്കല്‍ സെന്റര്‍ ആശുപത്രിയിലെ നഴ്‌സിന്റെ ഫെയ്‌സ്ബുക്ക് ലൈവ് പുറത്തുവന്നു. രമ്യ രാഘവന്‍ എന്ന നഴ്‌സാണ് കനത്ത മഴയില്‍ ഒറ്റപ്പെട്ട ആശുപത്രിയില്‍ കുടുങ്ങിപ്പോയ രോഗികള്‍ ഉള്‍പ്പെടെയുള്ളവരുടെ കാര്യം ലൈവ് വീഡിയോയിലൂടെ പുറംലോകത്തെ അറിയിച്ചത്. 250ഓളം ജീവനക്കാരും രോഗികളും അവര്‍ക്കൊപ്പമുള്ളവരും ആശുപത്രി കെട്ടിടങ്ങളില്‍ ഒറ്റപ്പെട്ട അവസ്ഥയിലാണെന്നും എമര്‍ജന്‍സി നമ്പരുകളിലൊന്നും വിളിച്ചിട്ട് കിട്ടുന്നില്ലെന്നും രമ്യ വിശദീകരിക്കുന്നു.

Advertisment

publive-image

വീഡിയോയിലെ വാക്കുകള്‍

‘ശക്തമായ മഴയാണ്. ഒന്നും ചെയ്യാന്‍ പറ്റുന്നില്ല. വിളിച്ചിട്ട് കിട്ടുന്നില്ല. എന്ത് ചെയ്യണമെന്ന് ഞങ്ങള്‍ക്കും അറിയില്ല. ഹോസ്പിറ്റലിന്റെ താഴത്തെ നില പൂര്‍ണമായും മുങ്ങിക്കൊണ്ടിരിക്കുകയാണ്. മുന്നില്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ പൂര്‍ണമായും മുങ്ങി. പ്ലീസ് ഹെല്‍പ്. ഒരു ഹെല്‍പ് ലൈനിലും വിളിച്ചിട്ട് കിട്ടുന്നില്ല. എല്ലാ ലൈനുകളും തിരക്കിലാണ്. 250 ജീവനക്കാരുണ്ട് ഇവിടെ.

രോഗികളും അവര്‍ക്ക് ഒപ്പമുള്ളവരും ഉണ്ട്. രോഗികള്‍ക്കടക്കം ഇന്നലെ സൂക്ഷിച്ച് വച്ച അത്യാവശ്യ ഭക്ഷണമേ ഉള്ളൂ. എങ്ങനെയെങ്കിലും ഞങ്ങളെ ഇവിടെ നിന്ന് രക്ഷിച്ചേ പറ്റൂ. മുത്തൂറ്റ് മെഡിക്കല്‍ സെന്റര്‍ കോഴഞ്ചേരിയാണ് സ്ഥലം. രണ്ടാള്‍ പൊക്കത്തില്‍ ഇപ്പോള്‍ വെള്ളമുണ്ട്. കനത്ത മഴയില്‍ ജലനിരപ്പ് ഉയരുന്നുകൊണ്ടിരിക്കുകയാണ്. ഭക്ഷണമില്ലെങ്കിലും സാരമില്ല, ഞങ്ങളുടെ ജീവന്‍ രക്ഷിക്കൂ.’

Advertisment