Advertisment

ആലൂർ സൂപ്പർ ലീഗ് സീസൺ 6 ഫെബ്രുവരിയിൽ നടക്കും

New Update

കാസറഗോഡ്: ആലൂർ കൾച്ചറൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ അഞ്ച് വർഷമായി നടന്ന് വരുന്ന ഫുട്ബോൾ ലീഗായ ആലൂർ സൂപ്പർ ലീഗ് സീസൺ സിക്സ് 2018 ഫെബ്രുവരി മാസം നടത്താൻ എ സി സി യുടെ വാർഷിക ജനറൽ ബോഡി യോഗം തിരുമാനിച്ചു.

Advertisment

publive-image

മുൻകാല പ്രസിഡണ്ടും ഉപദേശക സമിതി അംഗവുമായ അശ്രഫ് എൻഎ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ലെത്തീഫ് ടി.എ അദ്ധ്യക്ഷത വഹിച്ചു .ക്ലബ്ബ് സെക്രട്ടറി ഇർഫാൻ കടവിൽ റിപ്പോർട്ട് അവതരിപ്പിച്ചു. അബ്ദുല്ല ആലൂർ, കാദർ എംഎ, മുസമ്മിൽ തായത്ത് തുടങ്ങിയവർ പ്രസംഗിച്ചു ഇർഫാൻ കടവിൽസ്വാഗതവുംഫാറൂക്ക് എ.ആർ നന്ദിയും പറഞ്ഞു.

പുതിയ ഭാരാവാഹികളായി ലെത്തിഫ് ടി എ പ്രസിഡണ്ട്,ഫാറൂഖ് അബ്ദുല്ല ജനറൽ സെക്രട്ടറി മുസമ്മിൽ തായത്ത് ട്രഷറർ എന്നിവരെയും മറ്റു ഭാരാവാഹികളായി അശ്രഫ് ടി.എ, ഇസ്മായിൽ എം.കെ എന്നിവരെ വൈസ് പ്രസിഡണ്ടായും ഇസ്സുദ്ധീൻ എം കെ, റാഷിദ് ടി.കെ, അഫ്രീദി കടവിൽ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും അശ്രഫ് എൻ.എ, എ.ടി.അബു, അബ്ദുല്ല ആലൂർ എന്നിവരെ ഉപദേശക സമിതി അംഗങ്ങളായും തെരെഞ്ഞെടുത്തു

Advertisment