Advertisment

മാസങ്ങള്‍ക്ക് മുമ്പ് വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളി; ദീര്‍ഘനാളത്തെ ചികിത്സക്ക് ശേഷം ജീവിതത്തിലേക്ക് മടങ്ങിവന്ന യുവാവ് തൂങ്ങിമരിച്ച നിലയില്‍

New Update

കോഴിക്കോട്: മാസങ്ങള്‍ക്ക് മുമ്പ് വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പന്നിക്കോടിനടുത്ത് കാരാളിപ്പറമ്പ് രമേഷ്(40) ആണ് മരിച്ചത്. വീടിനടുത്തുള്ള പറമ്പില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

publive-image

കൊടിയത്തൂരില്‍ സെപ്തംബര്‍ 12നായിരുന്നു രമേഷിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കിണറ്റില്‍ തള്ളിയത്. ഇതേ തുടര്‍ന്ന് ഇയാള്‍ ദീര്‍ഘകാലം ചികിത്സയിലായിരുന്നു. എന്നാല്‍ ആരാണ് വെട്ടിയതെന്ന കാര്യം ഇയാള്‍ ഇതുവരെയും വെളിപ്പെടുത്തിയിരുന്നില്ല. ഈ സംഭവത്തില്‍ ദുരൂഹത തുടരുന്നതിനിടെയാണ് രമേഷ് ആത്മഹത്യ ചെയ്തിരിക്കുന്നത്.

suicide
Advertisment