Advertisment

കോഴിക്കോട് വിജിലന്‍സ് ഓഫീസിലെ ഡ്രൈവര്‍ക്കും മകള്‍ക്കും കോവിഡ് ;വിജിലന്‍സ് ഓഫീസ് പൂട്ടി

New Update

കോഴിക്കോട്: ഡി.വൈ.എസ്.പിയുടെ വീട്ടിലേക്ക് പോകാന്‍ നിര്‍ബന്ധിച്ച്‌ വിളിച്ചുവരുത്തിയ കോഴിക്കോട് വിജിലന്‍സ് ഓഫീസിലെ ഡ്രൈവര്‍ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചു. പനി ഉള്‍പ്പെടെയുള്ള അസുഖമായതിനാല്‍ വീട്ടില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറെ വിളിച്ചുവരുത്തി ഉദ്യോഗസ്ഥര്‍ വയനാട്ടിലേക്ക് പോവുകയായിരുന്നു.

publive-image

സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് വിജിലന്‍സ് ഓഫീസ് അടച്ചു. പനിബാധിച്ചിരിക്കുകയാണെന്നും ഡ്യൂട്ടിക്കെത്തുക പ്രയാസമാണെന്നും ഡ്രൈവര്‍ അറിയിച്ചുവെങ്കിലും നിര്‍ബന്ധിച്ച്‌ വിളിച്ചുവരുത്തുകയായിരുന്നുവെന്നാണ് പരാതി. ഇന്ന് പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ക്കും മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് കോഴിക്കോട് വിജിലന്‍സ് ഓഫീസ് പൂട്ടി.

kozhikode covid
Advertisment