Advertisment

കോഴിക്കോട് അഞ്ച് ലക്ഷം  രൂപയുടെ കഞ്ചാവ് പിടികൂടി; രണ്ട്‌ പേർ പിടിയിൽ

New Update

publive-image

Advertisment

കോഴിക്കോട്: അഞ്ച് ലക്ഷം രൂപയിലധികം വില വരുന്ന ഏഴ് കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കള്‍ കോഴിക്കോട് പൊലീസ് പിടിയിലായി. ലഹരിവിരുദ്ധ സ്ക്വാഡും കസബ പൊലീസും സംയുക്തമായാണ് പ്രതികളെ കുടുക്കിയത്.

കാസര്‍ഗോഡ് കുമ്പള സ്വദേശരികളായ ജലാല്‍ മന്‍സിലില്‍ അഹമ്മദ് ജലാലുദ്ദീന്‍ (19), ബത്തേരി വീട്ടില്‍ വി എം ഉമര്‍ (27) എന്നിവരെയാണ് കസബ എസ്‌ഐ വി ഷിജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

കഞ്ചാവുമായി ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന പ്രതികളെ പുലര്‍ച്ചെ കോഴിക്കോട് പാളയത്ത് നിന്നാണ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.

Advertisment