Advertisment

നിപ്പാ വൈറസ്: കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പേരാമ്പ്ര സ്വദേശിനി കൂടി മരിച്ചു; മരണ സംഖ്യ 13 ആയി

New Update

കോഴിക്കോട് നിപ്പ വൈറസ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പേരാമ്പ്ര സ്വദേശി കല്ല്യാണി <62> ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ്പ ബാധിച്ച് മരിച്ചവരുടെ എണ്ണം 13 ആയി. നിപ്പ സ്ഥിരീകരിച്ചവരില്‍ ഇനി ചികിത്സയിലുളളത് മൂന്നു പേര്‍.

Advertisment

publive-image

അതേസമയം, പേരാമ്പ്ര ചങ്ങരോത്ത് സ്വദേശി മുഹമ്മദ് സാബിത്ത് നിപ്പാ വൈറസ് ബാധിച്ചാണ് മരിച്ചതെന്നും മലേഷ്യയില്‍ നിന്നുമാണ് വൈറസ് അദ്ദേഹം കേരളത്തിലെത്തിച്ചതെന്നുമുള്ള പ്രചാരണത്തില്‍ വിശദീകരണവുമായി പൊലീസ് രംഗത്തെത്തി.

സമീപകാലത്ത് സാബിത്ത് യാത്ര ചെയ്തത് യുഎഇയിലേക്കു മാത്രമെന്നാണ് പാസ്‌പോര്‍ട്ട് രേഖകളിലുള്ളത്. നിപ്പാ വൈറസിന്റെ ഉറവിടം വവ്വാലില്‍ നിന്നല്ലെന്ന് പരിശോധനാഫലം വന്നതോടെ വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താന്‍ പോലീസ് രംഗത്തെത്തിയത്. വടകര റൂറല്‍ എസ്പി ജി.ജയദേവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഇതിനാലാണ് രോഗലക്ഷണവുമായി ആദ്യം മരിച്ച സൂപ്പിക്കടയിലെ സാബിത്തിനെ കുറിച്ചുള്ള വിവരങ്ങളാണ് ആദ്യഘട്ടത്തില്‍ അന്വേഷിച്ചത്.

Advertisment