Advertisment

മന്ത്രി കെ.ടി ജലീലില്‍ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നുവെന്ന് മുസ്ലീം ലീഗ്; മുഖ്യമന്ത്രിക്കെതിരെ പോസ്‌കോ ചുമത്തണം

New Update

ലപ്പുറം: താനൂരിലെ അക്രമം സംബന്ധിച്ച മന്ത്രി കെ.ടി ജലീലിന്റെ പ്രസ്താവന വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കുന്നതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സി.പി.ഐ.എമ്മിന്റെ ക്രിമിനല്‍ സംഘമാണ് കെ.ആര്‍ ബേക്കറി കൊള്ളയടിച്ചത്. പ്രതികളായ സി.പി.എമ്മുകാരെ മറച്ചു പിടിക്കാനാണ് ജലീല്‍ ശ്രമിക്കുന്നത്. മുസ്‌ലിം ലീഗുകാരുടെ സ്ഥാപനങ്ങളും താനൂരില്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.

Advertisment

publive-image

കശ്മീരി പെണ്‍കുട്ടിയുടെ ചിത്രം പ്രദര്‍ശിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പോക്‌സോ നിയമ പ്രകാരം കുറ്റം ചുമത്തണമെന്നും കെ.പി.എ മജീദ് ആവശ്യപ്പെട്ടു.

‘ഏതു പ്രദേശത്താണെങ്കിലും അവിടുത്തെ ഭൂരിപക്ഷ സമുദായത്തിന്റെ ഉത്തരവാദിത്തമാണ് സഹോദര സമുദായക്കാരുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പുവരുത്തുകയെന്നത് . മലപ്പുറത്ത് ഭൂരിപക്ഷ സമുദായം മുസ്ലീങ്ങളാണ് .

publive-image

ഇവിടെ ഹൈന്ദവര്‍ ന്യൂനപക്ഷമാണ്. മുസ്ലിങ്ങളെന്ന് പറയപ്പെടുന്ന ഏതാനും വിവരദോഷികള്‍ നടത്തിയ തെമ്മാടിത്തത്തിന്റെ പേരില്‍ നാട്ടിലെ സൗഹാര്‍ദ്ദം തകര്‍ന്ന് കൂട.’ എന്ന് മന്ത്രി കെ.ടി ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

Advertisment