Advertisment

സാഹിത്യകാരൻ കെ.പി.എസ് പയ്യനടത്തിന്റെ നേതൃത്വത്തിൽ പുതിയ സാഹിത്യകൂട്ടായ്മ

author-image
സമദ് കല്ലടിക്കോട്
Updated On
New Update

publive-image

Advertisment

മണ്ണാർക്കാട്: സാഹിത്യം,സംസ്ക്കാരം,സംവാദം എന്നിവ സജീവമാക്കുന്നതിനും സാഹിത്യ രംഗത്ത് വിവിധ കഴിവുകളുള്ള യുവ പ്രതിഭകളെ

കണ്ടെത്തുന്നതിനുമായി സാഹിത്യകാരൻ കെ.പി.എസ് പയ്യനടത്തിന്റെ നേതൃത്വത്തിൽ സാഹിത്യകൂട്ടായ്മ പ്രവർത്തനം ആരംഭിച്ചു.

മണ്ണാർക്കാട്ടെ സാഹിത്യ താൽപര്യമുള്ള സുഹൃത്തുക്കൾ ചേർന്ന് രൂപം നൽകിയ പെൻ ലിറ്റററി ഫോറത്തിന്റെ ഉദ്ഘാടനം കേരളസാഹിത്യഅക്കാദമി പ്രസിഡന്റ് വൈശാഖൻ ഉദ്ഘാടനം ചെയ്തു.കെ പി എസിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങളുടെ പ്രകാശനവും സദസ്സിൽ നടന്നു.

അരാഷ്ട്രീയത ഒരു മനുഷ്യവിരുദ്ധ പ്രസ്ഥാനമാണെന്നും, സമൂഹത്തിന്റെ ശെെഥില്യമാണ് അരാഷ്‌ട്രീയത മുന്നോട്ടുവെക്കുന്നതെന്നും കെ പി എസ് പയ്യനടം എഴുതുന്നു. വാഗ്മി, എഴുത്തുകാരൻ, നാടകപ്രവർത്തകൻ എന്നിങ്ങനെ ബഹുമുഖ മേഖലയിൽ ഇടപെടുന്ന കെ പി എസിന്റെ തെരഞ്ഞെടുത്ത ലേഖനങ്ങൾ വായനക്കാർക്ക് സമർപിച്ചു. എഴുത്തുകാർ ഒന്നിച്ച് നിന്നാൽ സാഹിത്യമേഖലയിലും സാമൂഹ്യനന്മയിലും മാറ്റങ്ങൾ സൃഷ്ടിക്കാനാവും.

publive-image

കൂടുതൽ കലാ സാഹിത്യ പ്രവർത്തകരെ ഈ കൂട്ടായ്മയിലേക്ക് കൊണ്ടുവരുക എന്ന ലക്ഷ്യവും ഇതിനുണ്ട്. എല്ലാ നിര്‍വ്വചനങ്ങള്‍ക്കും അപ്പുറത്ത്‌ എന്നാല്‍ എല്ലാ നിര്‍വ്വചനങ്ങള്‍ക്കുമുള്ളില്‍ വളരെ വ്യക്തമായ ചില സങ്കല്‍പ്പങ്ങളുടെ സഹായത്താല്‍ സാഹിത്യത്തെയുംസംസ്കാരത്തെയും നോക്കിക്കാണാനാവും. മനുഷ്യന്‍ ഇന്നേവരെ ആര്‍ജ്ജിച്ച എല്ലാ നന്മകളുടെയും ഒരുമയുടെയും ആകത്തുകയാണ് സാഹിത്യപ്രവർത്തനം.

ടി.ആർ.സെബാസ്റ്റ്യൻ അധ്യക്ഷനായി.ഡോ.വി.മുരളി പുസ്തക പരിചയം നടത്തി. പെൻ ലിറ്റററി ഫോറം സെക്രട്ടറി മനോജ് വീട്ടിക്കാട്,മോഹൻദാസ് ശ്രീകൃഷ്ണപുരം,രാജേഷ് മേനോൻ,കെ.വേണുഗോപാൽ,പ്രൊഫ.സാബു ഐപ്പ്,സിബിൻ ഹരിദാസ്, അഡ്വ.പി.എം.ജയകുമാർ,എം.ജെ.ശ്രീചിത്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

palakkad news
Advertisment