Advertisment

വനിതയെ പിരിയാനുള്ള തീരുമാനമെടുത്തിരുന്നുവെന്ന്‍ ഗായകന്‍ കൃഷ്ണചന്ദ്രന്‍

New Update

publive-image

Advertisment

ദീര്‍ഘകാലത്തെ പ്രണയത്തിനു ശേഷമാണ് 1986 ല്‍ ഗായകനും നടനുമായ കൃഷ്ണചന്ദ്രനും പഴയകാല തമിഴ്- തെലുങ്ക് സിനിമകളിലെ മുന്‍നിര നായികയായിരുന്ന വനിതയും വിവാഹം കഴിച്ചത് . പഴയ പ്രണയകാലത്തെ ഓര്‍മ്മകള്‍ പങ്കു വയ്ക്കുകയാണ് ഇപ്പോള്‍ കൃഷ്ണചന്ദ്രന്‍ .

മറ്റ് നടന്മാരുമൊത്ത് വനിത അഭിനയിക്കുന്നത് കാണുമ്പോള്‍ വല്ലാത്തൊരു ദേഷ്യം തോന്നിയിരുന്നുവെന്നും അതുകൊണ്ട് തന്നെ പ്രണയിച്ചുകൊണ്ടിരുന്നപ്പോള്‍ വനിതയെ പിരിയാനുള്ള തീരുമാനമെടുത്തിരുന്നുവെന്നും കൃഷ്ണചന്ദ്രന്‍ പറയുന്നു.

ഇതിന്റെ പേരില്‍ പരസ്പരം ഞങ്ങള്‍ പിണക്കത്തിലായി. കുറേ ദിവസങ്ങള്‍ ഞങ്ങള്‍ മിണ്ടാതെയിരുന്നു. ഞങ്ങളുടെ രണ്ടുവീട്ടുകാര്‍ക്കും ഞങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയാമായിരുന്നതുകൊണ്ട് അവര്‍ കാര്യമായിതന്നെ ഞങ്ങളുടെ പ്രശ്‌നത്തില്‍ ഇടപെട്ടു.

publive-image

കുറേ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ക്ക് തന്നെ മനസ്സിലായി ഞങ്ങള്‍ക്ക് ഒരിക്കലും പിരിഞ്ഞിരിക്കാന്‍ കഴിയില്ലായെന്ന് കൃഷ്ണചന്ദ്രന്‍ ചിരിയോടെ പറയുന്നു.

കൃഷ്ണചന്ദ്രന്‍ മലയാള സിനിമയില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത് രതിനിര്‍വേദം എന്ന ഭരതന്‍- പത്മരാജന്‍ ടീമിന്റെ ചിത്രത്തിലൂടെയാണ്. വെള്ളിചില്ലം വിതറി എന്ന സൂപ്പര്‍ഹിറ്റ് ഗാനം ആലപിച്ചത് കൃഷ്ണചന്ദ്രനാണ്. ഈ ഗാനമാണ് കൃഷ്ണചന്ദ്രനെ മലയാളീ ഗാനശ്രോതാക്കള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കിയത്

malayala cinema
Advertisment