Advertisment

ഫ്രണ്ട്‌സ്‌ ക്രിയേഷന്‍സ്‌ അംഗന സൂപ്പര്‍ വുമണ്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ 2017 പ്രഖ്യാപിച്ചു.

author-image
admin
Updated On
New Update

റിയാദ്‌: ഫ്രണ്ട്‌സ്‌ ക്രിയേഷന്‍സ്‌ കെ.എസ്‌.എ അംഗന സൂപ്പര്‍ വുമണ്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ 2017 പ്രഖ്യാപിച്ചു. സൗദി അറേ ്യയില്‍ വിവിധ മേഖലകളില്‍ പ്രതിഭ  തെളിയിച്ച വനിതക ളെ പ്രോത്സാഹിപ്പിക്കുന്നതിനാണ്‌ അവാര്‍ഡ്‌. ഖമറുന്നിസ മുഹമ്മദ്‌ കളപ്പാറ (സാമൂഹികം), ഡോ. ഹസീന ഫുവാദ്‌ (സാംസ്‌കാരികം), റു ീന നിവാസ്‌ (സാഹിത്യം), മഞ്‌ജു മണി ക്കുട്ടന്‍ (ജീവകാരുണ്യം), ജുമാന വി.പി  (ചിത്ര കല), ഡോ. എലിസ ത്ത്‌ (ആതുരസേവനം), നി ഷ ബാബു(അഭിനയം), റീന കൃഷ്‌ ണകുമാര്‍ (നൃത്തം), ലിന്‍സി ബേബി  (സംഗീതം), മൈമൂന അബ്ബാസ്‌ (വിദ്യാഭ്യാസം), ഷിംന അബ്ദുല്‍ മജീദ്‌ (പാചകം) എന്നിവരെയാണ്‌ അവാര്‍ഡിന്‌ തെരഞ്ഞെടുത്തത്  ഓരോ വിഭാഗത്തിലും 3 പേരടങ്ങുന്ന ജഡ്‌ജിംഗ്‌ പാനലാണ്‌ അവാര്‍ഡിന്‌ അര്‍ഹരായവരെ കണ്ടെത്തിതെന്ന് റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍  അംഗന ഭാരവാഹികള്‍ പറഞ്ഞു.

Advertisment

publive-image

കെ എസ് എ  അംഗന പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ സൂപ്പര്‍ വുമണ്‍ എക്‌സലന്‍സ്‌ അവാര്‍ഡ്‌ 2017  പ്രഖ്യാപിക്കുന്നു

ഫെബുവരി 23ന്‌ വെളളി അസീസിയ ഗാര്‍ഡനിയ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ്‌ ഓഡിറ്റോറിയ ത്തില്‍ വൈകുന്നേരം 3.30ന്‌ ആരംഭിക്കുന്ന ഫ്രണ്ട്‌സ്‌ ക്രിയേഷന്‍സ്‌     15-ാം വാര്‍ഷികാഘോഷ ങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന നെസ്‌റ്റോ-കേരളോത്സവം 2018 പരിപാടിയില്‍ അവാര്‍ഡ്‌വിതരണം ചെയ്യും. ഇന്ത്യന്‍ എം സി ഡപ്യൂട്ടി ചീഫ്‌ ഓഫ്‌ മിഷന്‍ ഡോ. സുഹൈല്‍ അജാ സ്‌ ഖാന്‍ അവാര്‍ഡ്‌ സമ്മാനിക്കും. സാംസ്‌കാരിക സമ്മേളനത്തില്‍ എം സി കമ്യൂണിറ്റിവെല്‍ഫെയര്‍ കോണ്‍സുലര്‍ അനില്‍ നോട്ടിയാല്‍, ഫസ്‌റ്റ്‌ സെക്രട്ടറി ഡോ. ഹിഫ്‌സുറഹ്‌മാന്‍,ഫസ്‌റ്റ്‌ സെക്രട്ടറി വി. നാരായണന്‍ എന്നിവര്‍ പങ്കെടുക്കും. സാമൂഹിക, സാംസ്‌കാരിക രംഗ ത്തെ പ്രമുഖര്‍ സം ന്ധിക്കും. നിറപറ ഭക്ഷ്യമേള, ഷോപിംഗ്‌ ഫെസ്‌റ്റിവല്‍ എന്നിവക്കു പുറ മെ സംഗീത വിരുന്ന്‌, നൃത്തനൃത്യങ്ങള്‍, കളറിംഗ്‌-പെന്‍സില്‍ ഡ്രോയിംഗ്‌ മത്സരങ്ങള്‍, സയന്‍ സ്‌ എക്‌സ്‌പോ, ലൈവ്‌ ഓര്‍ക്കസ്‌ട്ര, സ്‌കിറ്റ്‌, ടാലന്റ്‌ ഷോ, ഫെയ്‌സ്‌ പെയിന്റിംഗ്‌ തുടങ്ങി വിജ്‌ഞാന, വിനോദ പരിപാടികളും അരങ്ങേറും.

1921 ഖിലാഫത്ത്‌ നാടകത്തിലെ കലാകാരന്‍മാരെ ചടങ്ങില്‍ ആദരിക്കും. പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക്‌ മടങ്ങുന്ന കെ. എസ്‌. എ അംഗന പ്രവര്‍ത്തകരായ റജീന നിയാസ്‌, ഷീബ രാജു ഫിലിപ്‌ എന്നിവര്‍ക്ക്‌ യാത്രയയപ്പും നല്‍കും. റിയാദിലെ നാല്‍പതില്‍പരം പാചകറാണിമാര്‍ പങ്കെടുക്കുന്ന നിറപറ പാചക മത്സരത്തില്‍ ഒന്നും രണ്ടും ബമ്പര്‍ സമ്മാനങ്ങളും പങ്കെടുക്കുന്നവര്‍ക്ക്‌ പ്രത്യേക ഉപഹാരവും സമ്മാനിക്കും. രജിസ്‌ട്രേഷന്‌ രാജ അഹദ്‌ 0596918748, നദീറ ഷംസ്‌ 0531038870 എന്നീ നമ്പരില്‍ ബന്ധപ്പെടണം. വാണിജ്യ പ്രദര്‍ശനം, സയന്‍സ്‌ എക്‌സി ിഷന്‍ എന്നിവയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 0509460972 എന്ന നമ്പ രില്‍ ബന്ധപ്പെടണമെന്നും സംഘാടകര്‍ അറിയിച്ചു.

publive-image

അവാര്‍ഡ്‌ ജേതാക്കളെ കുറിച്ച്

(1) ഖമറുന്നിസ മുഹമ്മദ്‌ കളപ്പാറ (സാമൂഹികം)

കെ.എം.സി.സി വനിതാ വിംഗ്‌ ചെയര്‍ പേര്‍സന്‍. രണ്ട്‌ പതിറ്റാണ്ടിലേറെയായി റിയാദിലുളള ഖമറുന്നിസ 2013ല്‍ കെ.എം.സി.സി വനിതാ വിംഗ്‌ റിയാദില്‍ സെന്‍ട്രല്‍ കമ്മിറ്റി രൂപീകരിച്ചതു മുതല്‍ ചെയര്‍പേഴ്‌സനാണ്‌. പ്രവാസി കുടുംബിനികള്‍ക്കും കുട്ടികള്‍ക്കും വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്‌തു നടപ്പിലാക്കി. സ്‌ത്രീകള്‍ക്കായി ബ്രസ്റ്റ്‌ കാന്‍സര്‍ അവയര്‍നെസ്സ്‌ ക്ലാസ്സ്‌, കുട്ടികള്‍ക്ക്‌ വിനോദ പരിപാടികള്‍, കൗമാരക്കാരായ കുട്ടികള്‍ക്ക്‌ മോട്ടിവേഷന്‍ ക്ലാസുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിന്‌ നേതൃത്വം നല്‍കി. ഇത്തരം പ്രവര്‍ത്തനങ്ങളിലൂടെ സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ വ്യക്‌തി മുദ്ര പതിപ്പിക്കാന്‍ കഴിഞ്ഞു.

ജീവകാരുണ്യ രംഗത്തും സജീവ സാനിധ്യമാണ്‌ ഖമറുന്നിസയുടേത്‌. റിയാദിലും നാട്ടിലും നിരവധിയാളുകളുടെ കണ്ണീരൊപ്പാന്‍ കെ.എം.സി.സി വനിതാ വിംഗിന്‌ നേതൃത്വം നല്‍കി. വൃക്ക രോഗികള്‍ക്ക്‌ ആശ്രയമായ കോഴിക്കോട്‌ ഡയാലിസിസ്‌ സെന്ററിനു സഹായധനം, റിയാദ്‌ ബത്‌ഹയില്‍ കോഴിക്കോട്‌ സ്വദേശികളായ കുടുംബത്തിനുളള സഹായം, ഷിഫയില്‍ കഴിഞ്ഞിരുന്ന മാംഗ്ലൂര്‍ സ്വദേശികളായ കുടുംബെത്ത നാട്ടിലെത്തിക്കാന്‍ മുന്‍കൈ എടുത്തത്‌ ഉള്‍പ്പെടെ ജീവകാരുണ്യ രംഗത്തും ശ്രദ്ധേയമായ സേവനങ്ങളാണ്‌ ഖമറുന്നിസയുടേത്‌. ഇതിന്‌ പുറമെ തിരുവനന്തപുരം, കാസര്‍കോട്‌ എന്നിവിടങ്ങളിലെ ഡയാലിസിസ്‌ സെന്ററുകള്‍, തിരൂരിലുളള സ്‌നേഹ ഭവനം എന്നിവിടങ്ങളില്‍ നേരിട്ട്‌ സന്ദര്‍ശിക്കുകയും സഹായധനം നല്‍കുകയും ചെയ്‌തു.

വയനാട്ടില്‍ അപകടത്തില്‍ പരിക്കേറ്റ വ്യക്തിക്ക്‌ ചികിത്സാ ചിലവു നല്‍കി സഹായിച്ചു. നിര്‍ധനരായ നിരവധി പെണ്‍കുട്ടികള്‍ക്ക്‌ വിവാഹ സഹായം വിതരണം ചെയ്‌തു. ഇത്തരത്തില്‍ കെ.എം.സി.സി വനിതാ വിംഗ്‌ നടത്തുന്ന സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കഴിഞ്ഞ അഞ്ചു വര്‍ഷമായി ചുക്കാന്‍ പിടിക്കുന്നത്‌ ഖമറുന്നിസ ആണ്‌.

കാസര്‍കോഡ്‌ ജില്ലയിലെ ഉപ്പള സ്വദേശി. നല്ലൊരു പാചകക്കാരി കൂടിയായ ഖമറുന്നിസ റിയാദിലെ കെ.എം.സി.സി കൂട്ടായ്‌മയിലേക്ക്‌ വനിതകളെ സംഘടിപ്പിക്കുന്നതിലും സഹപ്രവര്‍ത്തകരുടെ സഹകരണത്തോടെ വിവിധ പദ്ധതികള്‍ നടപ്പിലാക്കുന്നതിലും വിജയിച്ചു. കെ.എം.സി.സി കാസര്‍കോഡ്‌ ജില്ല പ്രസിഡന്റ്‌ കൂടിയായ ഭര്‍ത്താവ്‌ കെ.പി മുഹമ്മദ്‌ കളപ്പാറയുടെ സഹകരണവും സാമൂഹിക രംഗത്ത്‌ കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ഖമറുന്നിസയെ സഹായിച്ചിട്ടുണ്ട്‌.

(2) ഡോ. ഹസീന ഫുവാദ്‌ (സാംസ്‌കാരികം)

ദന്തപരിചരണത്തില്‍ മാസ്‌റ്റര്‍ ബിരുദ ധാരിയാണ്‌ ഡോ. ഹസീന ഫുവാദ്‌. പ്രിന്‍സ്‌ നൂറാ ബിന്ത്‌ അബ്‌ദുറഹ്‌മാന്‍ യൂനിവേഴ്‌സിറ്റിയില്‍ ലക്‌ചറര്‍. വിവിധ ഡന്റല്‍ കോഴ്‌സുകളുടെ ഡയരക്‌ടറായും സൗദി സര്‍ക്കാര്‍ ഗ്രാന്റോടെ വിവിധ വിഷയങ്ങളില്‍ ഗവേഷണവും നടത്തുന്നു. സിജി വനിതാ വിഭാഗം പ്രസിഡന്റാണ്‌. കരിയര്‍ എക്‌സ്‌പോ, ലീഡര്‍ഷിപ്‌ ക്യാമ്പ്‌, സ്‌മാര്‍ട്ട്‌ സ്‌റ്റഡി, ആരോഗ്യ ബോധവല്‍ക്കരണം എന്നിവക്ക്‌ പ്രവാസികള്‍ക്കിടയില്‍ നേതൃത്വം നല്‍കുന്നു.

വ്യക്‌തിത്വ വികസനം, അഭിരുചി പരീക്ഷ, അഭിമുഖം എന്നിവക്ക്‌ വനിതകള്‍ക്ക്‌ പരിശീലനം നല്‍കുകയും ചെയ്യുന്നുണ്ട്‌. റിയാദിലെ വിവിധ ഇന്റര്‍നാഷണല്‍ സ്‌കൂളുകള്‍, പ്രവാസി കൂട്ടായ്‌മകള്‍ എന്നിവ സംഘടിപ്പിക്കുന്ന പരിപാടികളില്‍ വിവിധ വിഷയങ്ങളില്‍ ക്ലാസെടുക്കുകയും പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്‌തിട്ടുണ്ട്‌. കുട്ടികള്‍ക്കും സ്‌ത്രീകള്‍ക്കും എതിരെയുളള ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ നാട്ടിലും സൗദിയിലും സ്‌കൂളുകളിലും കലാലയങ്ങളിലും ബോധവല്‍ക്കരണ പരിപാടികള്‍ നടത്തിവരുന്നു.

സ്‌ത്രീ ശാക്‌തീകരണം, വനിതാ വിദ്യാഭ്യാസം എന്നിവക്ക്‌ പ്രാധാന്യം നല്‍കി നിരവധി സെമിനാറുകളും ചര്‍ച്ചകളും നടത്തി. വിവിധ ടെലിവിഷനുകളില്‍ പരിപാടികള്‍ അവതരിപ്പിക്കുകയും സാമൂഹിക മുന്നേറ്റത്തിന്‌ ഉതകുന്ന സാംസ്‌കാരിക ഇടപെടലുകള്‍ നിരന്തരം നടത്തുകയും ചെയ്യുന്നു.റിയാദിലെ സാംസ്‌കാരിക മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്‌ചവെച്ച ഹഫ്‌സ ഹംസക്ക്‌ ജൂറി പ്രത്യേകം അഭിനന്ദനവും രേഖപ്പെടുത്തി.

റുബീന നിവാസ്‌ (സാഹിത്യം)

ബ്രേക്കിംഗ്‌ ന്യൂസ്‌, പുതിയ പെണ്ണ്‌ തുടങ്ങിയ കഥാ സമാഹാരങ്ങളിലൂടെ സാഹിത്യ രംഗത്ത്‌ ശ്രദ്ധേനേടിയ എഴുത്തുകാരിയാണ്‌ റുബീന നവാസ്‌. ആനുകാലികങ്ങളില്‍ സമകാലിക പ്രസക്‌തിയുളള നിരവധി രചനകളും കഥകളും റൂബീന നിവാസിന്റെ പ്രത്യേകതയാണ്‌. എഴുത്തിലെ ലാളിത്യവും സമകാലിക സംഭവങ്ങളോടുളള കഥകളിലൂടെയുളള പ്രതികരണവും റൂബീനയെ വേറിട്ടു നിര്‍ത്തുന്നു. നവയുഗം കെ.സി പിളള പുരസ്‌കാരം, നവോദയ ജിദ്ദ പുരസ്‌കാരം, പ്രിയദര്‍ശിനി കള്‍ചറല്‍ കോണ്‍ഗ്രസ്‌ അവാര്‍ഡ്‌, കെ.എം.സി.സി ജിദ്ദ, റിഫ, തനിമ തുടങ്ങിയ സംഘടനകള്‍ ഏര്‍പ്പെടുത്തിയ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്‌.

കേരള കലാ കേന്ദ്രയുടെ കമലാ സുരയ്യ പുരസ്‌കാരത്തിനും തെരഞ്ഞെടുത്തിട്ടുണ്ട്‌. ആലപ്പുഴ സ്വദേശിയാണ്‌ റുബീന നിവാസ്‌.സാഹിത്യത്തിന്‌ പുറമെ ആരോഗ്യ ബോധവല്‍ക്കരണത്തിനുളള രചനകളില്‍ മികവ്‌ തെളിയിച്ച റിയാദിലെ മന്‍ഷദ്‌ അങ്കലത്ത്‌ ജൂറിയുടെ പ്രത്യേക പരാമര്‍ശത്തിനും അര്‍ഹയായി.

(4) മഞ്‌ജു മണിക്കുട്ടന്‍ (ജീവകാരുണ്യം)

ജീവകാരുണ്യ രംഗത്ത്‌ സൗദി അറേബ്യയില്‍ തന്നെ വേറിട്ട പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഉടമയാണ്‌ മഞ്‌ജു മണിക്കുട്ടന്‍. ദമ്മാം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന നവയുഗം സാംസ്‌കാരിക വേദിയുടെ സഹകരണത്തോടെയാണ്‌ പ്രവാസികള്‍ക്കിടയില്‍ ജീവകാരുണ്യ രംഗത്ത്‌ സജീവമായി പ്രവര്‍ത്തിക്കുന്നത്‌. കിഴക്കന്‍ പ്രവിശ്യയില്‍ ജീവകാരുണ്യ രംഗത്ത്‌ നിറസാനിധ്യമായിരുന്ന ശ്രീമതി. സഫിയ അജിത്തിന്റെ വിയോഗത്തോടെ അവര്‍ ചെയ്‌തിരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്താണ്‌ മഞ്‌ജു കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുമായി രംഗത്ത്‌ എത്തിയത്‌. മികച്ച പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ച്‌ ഇന്ത്യന്‍ എംബസി മഞ്‌ജു മണിക്കുട്ടനെ ഔദ്യോഗിക വളന്റിയറായി ഓതറൈസേഷന്‍ നല്‍കി അംഗീകരിച്ചിട്ടുണ്ട്‌.

അറബി സംസാരിക്കാന്‍ പ്രാവീണ്യം നേടിയിട്ടുളള മഞ്‌ജു മണിക്കുട്ടന്‍ ദമ്മാം തര്‍ഹീലിലെ ഇന്ത്യക്കാര്‍ക്കു മാത്രമല്ല, നിരവധി വിദേശികളായ സ്‌ത്രീകള്‍ക്കും സഹായ ഹസ്‌തം ചെയ്‌തു വരുന്നു. ഗദ്ദാമമാര്‍ നേരിടുന്ന പ്രതിസന്ധികളിലും പ്രവാസികളുടെ തൊഴില്‍ പ്രശ്‌നങ്ങളിലും ഇടപെടാനും സൗദി തൊഴില്‍ നിയമങ്ങളില്‍ 250ലധികം തൊഴില്‍ പ്രശ്‌നങ്ങളില്‍ ഇടപെട്ട്‌ പരിഹാരം കാണാന്‍ കഴിഞ്ഞു. മികച്ച ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ പ്രവാസി കൂട്ടായ്‌മകളുടെ പത്തിലധികം പുരസ്‌കാരങ്ങളും മഞ്‌ജു മണിക്കുട്ടന്‍ നേടിയിട്ടുണ്ട്‌.

(5) ജുമാന വി.പി (ചിത്രകല)

സ്വപ്‌നങ്ങളില്‍ വരകളും വര്‍ണങ്ങളും ചാലിച്ച്‌ ആവിഷ്‌കാരത്തിന്റെ വിസ്‌മയം വിരിയുന്ന യുവ ചിത്രകാരിയാണ്‌ ജുമാന. നിറക്കൂട്ടുകള്‍ക്കൊപ്പം ഏറ്റവും പുതിയ ഗ്രാഫിക്‌സ്‌ സോഫ്‌ട്‌വെയറുകളില്‍ ജീവന്‍ തുടിക്കുന്ന ചിത്രങ്ങളും ജുമാനയുടെ ഭാവനയില്‍ വിരിയും. സൗദി അറേബ്യയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ഇന്ത്യന്‍ കലാകാരിയുടെ ചിത്രങ്ങള്‍ ആറു വര്‍ഷം മുമ്പ്‌ 26-ാമത്‌ ജനാദ്രിയാ ഫെസ്‌റ്റിവലില്‍ പ്രദര്‍ശിപ്പിച്ചത്‌ ജുമാനയുടേതായിരുന്നു. ഇപ്പോള്‍ തിരുവനന്തപുരം ടൂണ്‍സ്‌ അക്കാദമിയില്‍ അനിമേഷന്‍ അഭ്യസിക്കുകയാണ്‌ ജുമാന. ചെറുപ്പം മുതല്‍ തന്നെ പ്രൊഫഷണല്‍ ഗ്രാഫിക്‌ ഡിസൈനര്‍മാരെ വെല്ലുന്ന കൈവഴക്കമാണ്‌ ഫോട്ടോഷോപ്പ്‌, ഇല്യൂസ്‌ട്രേറ്റര്‍, കോറല്‍ ഡ്രോ, സീ ബ്രഷ്‌, ത്രീ ഡി മാക്‌സ്‌, ഫ്‌ളാഷ്‌ തുടങ്ങിയ ഫോട്ടോ എഡിറ്റിംഗ്‌-അനിമേഷന്‍ സോഫ്‌ട്‌ വെയറുകളില്‍ ജുമാന പുലര്‍ത്തുന്നത്‌.

ഗ്രാഫിക്‌ ഡിസൈനറും ചിത്രകാരനുമായ പിതാവ്‌ ഇസ്‌ഹാഖ്‌ നിലമ്പൂരില്‍ നിന്നാണ്‌ ചിത്രകല അഭ്യസിച്ചത്‌. സൗദി ഭരണാധികാരികളുടെ ജീവന്‍ തുടിക്കുന്ന ചിത്രങ്ങള്‍ വരച്ചതോടെ ജുമാനയും സഹോദരി ആരിഫയും വര്‍ഷങ്ങള്‍ക്ക്‌ മുമ്പുതന്നെ അറബ്‌ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. അല്‍ യൗം പത്രത്തില്‍ 2009ല്‍ ഇവരെ സംബന്ധിച്ച്‌ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതില്‍ ഇവര്‍ വരച്ച കിഴക്കന്‍ പ്രവിശ്യാ അമീര്‍ മുഹമ്മദ്‌ ബിന്‍ ഫഹദിന്റെ ചിത്രവും ചേര്‍ത്തിരുന്നു. ഇത്‌ ശ്രദ്ധയില്‍പെട്ട അമീറിന്റെ ഓഫീസ്‌ അഭിനന്ദനം അറിയിച്ചിരുന്നു. ചിത്ര രചനയിലെ മികവിന്‌ നിരവധി പുരസ്‌കാരങ്ങളും ഈ മിടുക്കി നേടിയിട്ടുണ്ട്‌.

(6) ഡോ. എലിസ ത്ത്‌ (ആതുരസേവനം)

റിയാദിലെ ജനകീയ ഗര്‍ഭ പരിചരണ വിദഗ്‌ദയാണ്‌ ഡോ. എലിസബത്ത്‌. അല്‍ ജാഫല്‍ ആശുപത്രിയില്‍ 15 വര്‍ഷമായി ഗൈനക്കോളജിസ്‌റ്റായി സേവനം അനുഷ്‌ഠിക്കുന്നു. സൗദിയില്‍ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ ആയിരക്കണക്കിന്‌ വനിതകള്‍ക്ക്‌ ഗര്‍ഭ പരിചരണവും ശുശ്രൂഷയും നല്‍കി വരുന്നു. 25,000ല്‍ പരം പ്രസവങ്ങള്‍ക്ക്‌ നേതൃത്വം നല്‍കാനും ഡോ. എലിസബത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. പ്രസവ സംബന്ധമായ സങ്കീര്‍ണ ഘട്ടങ്ങള്‍ വിജയകരമായി പരിചരിക്കുന്നതില്‍ പ്രതിഭ തെളിയിച്ചതും ഡോക്‌ടറുടെ മികവാണ്‌. ആരോഗ്യ പരിചരണം, പ്രസവ ശുശ്രൂഷ എന്നീ വിഷയങ്ങളില്‍ നിരവധി ബോധവല്‍ക്കരണ പരിപാടികളും ടെലിവിഷന്‍ ഷോകളും അവതരിപ്പിച്ചിട്ടുണ്ട്‌.

വന്ധ്യതാ ചികിത്സയിലും ഡോ. എലിസബത്ത്‌ വിദഗ്‌ദയാണ്‌. കുട്ടികളില്ലാത്ത നിരവധി ദമ്പതികള്‍ക്ക്‌ മികച്ച ചികിത്സയിലൂടെ സന്താന സൗഭാഗ്യം പകരാന്‍ ഡോ. എലിസബത്തിന്‌ കഴിഞ്ഞതും എടുത്തു പറയേണ്ടതാണ്‌. ഡോക്‌ടര്‍മാരുടെ കൂട്ടായ്‌മ ഐ.എം.എയിലും സജീവ സാനിധ്യമാണ്‌. 1974 മുതല്‍ 1984 വരെ സ്‌പോര്‍ട്‌സിലെ പ്രകടനത്തിന്‌ ദേശീയ തലത്തില്‍ സ്വര്‍ണമെഡലും ഡോക്‌ടര്‍ നേടിയിട്ടുണ്ട്‌. ശിശുരോഗ വിദഗ്‌ദന്‍ ഡോ. സാംസണ്‍ ആണ്‌ ഭര്‍ത്താവ്‌.

(7) നിഷ ബാബു (അഭിനയം)

കൂടുതല്‍ എന്‍ട്രികള്‍ ലഭിക്കുകയും ഓരോരുത്തരും ഒന്നിനൊന്ന്‌ മികച്ച അഭിനയം കാഴ്‌ചവെക്കുകയും ചെയ്‌ത സാഹചര്യത്തില്‍ അഭിനയ രംഗത്തുളള മികച്ച വനിതയെ കണ്ടെത്തുക വിഷമകരമായിരുന്നു. എങ്കിലും ജയന്‍ തിരുമന രചനയും സംവിധാനവും നിര്‍വഹിച്ച 1921 ഖിലാഫത്ത്‌ നാടകത്തില്‍ നീലി എന്ന കഥാപാത്രത്തെ അവിസ്‌മരണീയമായി അവതരിപ്പിച്ചത്‌ നിഷ ബാബു ആണ്‌ അഭിനയത്തിനുളള അവാര്‍ഡ്‌. സങ്കടം, സന്തോഷം, പ്രതിരോധം, മാതൃത്വം തുടങ്ങി വിവിധ ഭാവങ്ങള്‍ തന്‌മയത്വത്തോടെ അവതരിപ്പിക്കാന്‍ നിഷ ബാബുവിന്‌ കഴിഞ്ഞു. ഇതേ നാടകത്തിലെ റാണി ടീച്ചര്‍, തീപ്പൊട്ടനില്‍ അഭിനയിച്ച സുബി സജിന്‍ എന്നിവര്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടി.

റിയാദ്‌ കിംഗ്‌ സൗദ്‌ മെഡിക്കല്‍ സിറ്റിയിലെ അനാലിസിസ്‌ യൂനിറ്റ്‌ ഹെഡ്‌ ആണ്‌ നിഷ. 2017 ലെ ഏറ്റവും മികച്ച ഉദ്യോഗസ്ഥക്കുളള ഉപഹാരം നേടിയിട്ടുണ്ട്‌. നിരവധി ഹാസ്യ നാടകങ്ങളിലും പ്രൊഫഷണല്‍ നാടകങ്ങളിലും ഷോര്‍ട്‌ ഫിലിമുകളിലും അഭിനയിച്ചു. ഷൈജു അന്തിക്കാടിന്റെ ഭൂപടം മാറ്റി വരക്കുമ്പോള്‍ എന്ന നാടകത്തിലെ ഗൗരി, ദലീല സാംസണ്‍ ഉള്‍പ്പെടെ ചരിത്ര നാടകങ്ങളിലും മികച്ച വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്‌.

(8) റീന കൃഷ്‌ണകുമാര്‍ (നൃത്തം)

നൃത്തരംഗത്ത്‌ നിരവധി പ്രതിഭകള്‍ റിയാദിലുണ്ട്‌. അതുകൊണ്ടുതന്നെ ഇവരില്‍ നിന്ന്‌ ഒരാളെ കണ്ടെത്തുക വിഷമം സൃഷ്‌ടിച്ചിരുന്നു. രമാ ഭദ്രന്‍, സിന്ധു സോമന്‍, റീനാ കൃഷ്‌ണകുമാര്‍ എന്നിവരാണ്‌ അന്തിമ പട്ടികയില്‍ ഉള്‍പ്പെട്ടത്‌. ജനാദ്രിയാ മഹോത്സവത്തില്‍ ഇന്ത്യന്‍ പവിലിയന്‍ സന്ദര്‍ശിച്ച ഭരണാധികാരി സല്‍മാന്‍ രാജാവിനെ വരവേല്‍ക്കാന്‍ തയ്യാറാക്കിയ സ്വാഗത ഗാനത്തിന്  ചുവടുവെച്ച കുട്ടികളുടെ നൃത്തം കോറിയോഗ്രഫി ചെയ്‌തത്‌ റീന കൃഷ്‌ണകുമാറാണ്‌. 18 വര്‍ഷമായി ചിലങ്ക നൃത്തവിദ്യാലയത്തില്‍ നൂറുകണക്കിന്‌ വിദ്യാര്‍ഥികളെ നൃത്തം അഭ്യസിപ്പിച്ചുവരുന്നു.

ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ ഗണിതശാസ്‌ത്ര അധ്യാപികയാണ്‌. റീന കൃഷ്‌ണകുമാര്‍ ചിട്ടപ്പെടുത്തിയ നൃത്തങ്ങള്‍ സ്‌കൂളിലും റിയാദിലെ സാംസ്‌കാരിക വേദികളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്‌. നൃത്തരംഗത്തെ മികവിനും നൃത്ത അധ്യാപനത്തിലെ പ്രതിബദ്ധതയും പരിഗണിച്ച്‌ 2018 റിപ്പബ്‌ളിക്‌ ദിനത്തില്‍ ഇന്ത്യന്‍ അംബാസഡര്‍ പ്രശംസാപത്രം നല്‍കി ആദരിച്ചിരുന്നു. വിവിധ രാജ്യങ്ങളുടെ ആഘോഷ പരിപാടികളിലും പ്രിന്‍സസ്‌ നൂറാ യൂനിവേഴ്‌സിറ്റിയിലും റീന കൃഷ്‌ണകുമാറിന്റെ നേതൃത്വത്തില്‍ ചിലങ്ക നൃത്തവിദ്യാലയത്തിലെ കുട്ടികള്‍ നൃത്തപരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. സഹ്യകലാവേദി, തൃശൂര്‍ ജില്ലാ കൂട്ടായ്‌മ എന്നിവയുടെ സജീവ പ്രവര്‍ത്തകയായ റീന കൃഷ്‌ണകുമാറിന്‌ ജീവന്‍ ടി വി റിയാദ്‌ ബ്യൂറോയും അവാര്‍ഡ്‌ സമ്മാനിച്ചിട്ടുണ്ട്‌.

(9) ലിന്‍സി ബേബി (സംഗീതം)

സ്‌കൂള്‍ തലം മുതല്‍ സംഗീത രംഗത്ത്‌ മികവു പുലര്‍ത്തുന്നു. ജില്ലാ സ്‌കൂള്‍ കലോത്സവങ്ങളില്‍ കലാതിലകം പട്ടം നേടിയിട്ടുണ്ട്‌. സംസ്ഥാന കലോത്സവത്തില്‍ എ ഗ്രേഡ്‌ നേടി. പ്രൊഫഷണല്‍ ഗാനമേള ട്രൂപുകളില്‍ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്‌. പ്രമുഖ പിന്നണി ഗായകരോടൊപ്പം സ്‌റ്റേജ്‌ ഷോകളിലും പാടിയിരുന്നു. 2001 ല്‍ ഭര്‍ത്താവ്‌ ബേബി കുര്യാച്ചനോടൊപ്പം ജിദ്ദയിലെത്തി. റിയാദ്‌, ദമ്മാം, ഖമീസ്‌ മുഷൈത്‌, ജൂബൈല്‍ എന്നിവിടങ്ങളിലെ സാംസ്‌കാരിക വേദികളിലും പ്രവാസി കൂട്ടായ്‌മകളിലും ലിന്‍സി ബേബി ഗാനങ്ങള്‍ ആലപിച്ചുവരുന്നു.

ഗാന രചന, സംഗീത സംവിധാനം, കോറിയോഗ്രഫി എന്നിവയിലും പ്രതിഭ തെളിയിച്ചിട്ടുണ്ട്‌. നിരവധി ടെലിവിഷന്‍ ഷോകളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്‌. മലയാളം, ഹിന്ദി, തമിഴ്‌ ഭാഷകളിലുളള ഗാനങ്ങളാണ്‌ കൂടുതല്‍ ആലപിക്കുന്നതെങ്കിലും തെലുങ്ക്‌, പാഷ്‌തോ, അറബി തുടങ്ങിയ നിരവധി ഭാഷകളിലുളള ഗാനങ്ങളും സ്‌റ്റേജ്‌ ഷോകളില്‍ അവതരിപ്പിക്കാറുണ്ട്‌. സിനിമാ പിന്നണി ഗായകര്‍ക്കായി ട്രാക്കുകള്‍ പാടി. നിരവധി ആല്‍ബങ്ങള്‍ക്കായി പാടുകയും ചെയ്‌തിട്ടുണ്ട്‌.

ഒരു ഹൃസ്വ ചിത്രത്തിന്‌ ഗാനങ്ങളെഴുതി സംഗീതം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു. പ്രമുഖ ചാനലുകളിലെല്ലാം ഗാനങ്ങള്‍ ആലപിക്കാന്‍ അവസരം ലഭിച്ചിട്ടുണ്ട്‌. റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായിട്ടുണ്ട്‌. ഒപ്പന, തിരുവാതിര, ഭരതനാട്യം, മാര്‍ഗം കളി, സിനിമാറ്റിക്‌ ഡാന്‍സ്‌ തുടങ്ങിയ കോറിയോഗ്രഫി ചെയ്‌തിട്ടുണ്ട്‌. ഡബ്ബിംഗ്‌ ആര്‍ടിസ്‌റ്റ്‌, മലയാളം ചാനലുകളില്‍ വോയസ്‌ ഓവര്‍, വോയ്‌സ്‌ ഓഫ്‌ കേരളയില്‍ ന്യൂസ്‌ റീഡിംഗ്‌ തുടങ്ങി വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചിട്ടുണ്ട്‌.

(10) മൈമൂന അബ്ബാസ്‌ (വിദ്യാഭ്യാസം)

രണ്ട്‌ പതിറ്റാണ്ടിലേറെയായി വിദ്യാഭ്യാസ രംഗത്ത്‌ സജീവം. ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ സീനിയര്‍ സെക്കന്ററി ബോയ്‌സ്‌ വിഭാഗം ഹെഡ്‌മിസ്‌ട്രസ്‌. മികച്ച അധ്യാപികക്കുളള 2017ലെ ഡോ. രാധാകൃഷ്‌ണന്‍ ഹിമാക്ഷര ഇന്റര്‍നാഷണല്‍ അവാര്‍ഡ്‌, കെ.എം.സി.സി ഷിഹാബ്‌ തങ്ങള്‍ അവാര്‍ഡ്‌ എന്നിവ നേടി. ഇതിന്‌ പുറമെ നിരവധി പുരസ്‌കാരങ്ങളും നേടിയിട്ടുണ്ട്‌. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട്‌ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും സംഘടിപ്പിക്കുന്ന ബോധവല്‍ക്കരണ പരിപാടികളില്‍ റിസോഴ്‌സ്‌ പേഴ്‌സണായി പ്രവര്‍ത്തിക്കുന്നു.

ടോസ്‌റ്റ്‌ മാസ്‌റ്റേഴസ്‌ ക്ലബ്‌ ചെയര്‍പേഴ്‌സണ്‍, എഡ്യൂ കെയര്‍ സൊസൈറ്റി തുടങ്ങി നിരവധി വിദ്യാഭ്യാസ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവം. മലയാളത്തിന്‌ പുറമെ ഇംഗ്‌ളീഷ്‌, ഹിന്ദി, അറബി ഭാഷകളില്‍ പ്രാവീണ്യമുളള മൈമൂന അബ്ബാസ്‌ മികച്ച പ്രാസംഗികയുമാണ്‌. കോഴിക്കോട്‌ സര്‍വകലാശാലയില്‍ നിന്ന്‌ എം.എ, ബി എഡ്‌, സെറ്റ്‌, കമ്പ്യൂട്ടര്‍ ഡിപ്ലോമ, ജേര്‍ണലിസം ട്രൈനിംഗ്‌ എന്നിവ നേടിയിട്ടുണ്ട്‌.

(11) ഷിംന അബ്‌ദുല്‍ മജീദ്‌ (പാചകം)

പാചകം ഒരു കലയാണെന്ന്‌ തെളിയിച്ച പാചക വിദഗ്‌ദ. ചൈനീസ്‌, ഇന്ത്യന്‍, ഫ്രഞ്ച്‌, ഇറ്റാലിയന്‍, കോണ്ടിനെന്റല്‍ തുടങ്ങിയ പാചക രീതികള്‍ സമന്വയിപ്പിച്ച്‌ പേസ്‌ട്രീസ്‌, സ്വീറ്റ്‌സ്‌ തുടങ്ങിയ വിഭവങ്ങള്‍ തയ്യാറാക്കുന്നതില്‍ വിദഗ്‌ദ. കേക്‌ നിര്‍മാണത്തില്‍ വിസ്‌മയകരമായ കലാ വൈഭവം. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ നടന്ന കേക്‌ നിര്‍മാണം, അലങ്കാരം തുടങ്ങിയ മത്സരങ്ങളില്‍ വിജയി. നെസ്‌റ്റോ, പാരഗണ്‍, റിമാല്‍, കെ. എം. സി. സി തുടങ്ങി നിരവധി മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടി. പ്രമുഖ ചാനലുക

ളില്‍ കുക്കറി ഷോകളും കേക്‌ ഡിസൈനിംഗ്‌ ഡെമോണ്‍സ്‌ട്രേഷനും നടത്തിയിട്ടുണ്ട്‌.

നിരവധി കോമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ സംഘടിപ്പിച്ച കേക്‌ ബേകിംഗ്‌, ഡെകറേഷന്‍ മത്സരങ്ങളില്‍ ജഡ്‌ജിമെന്റ്‌ നടത്തിയിട്ടുണ്ട്‌.കളിനറി ആര്‍ട്‌, കേക്‌ ബേകിംഗ്‌, കേക്‌ ഡകറേറ്റിംഗ്‌ എന്നിവയില്‍ യു.എസ്‌.എയിലെ ഫുഡ്‌ ക്രാഫ്‌റ്റിംഗ്‌ കമ്പനിയായ വില്‍ടണ്‍ എന്റര്‍പ്രൈസസിന്റെ ഡിപ്‌ളോമ ഇന്‍ കേക്‌ ഡെകറേഷന്‍, അഡ്‌വാന്‍സ്‌ഡ്‌ ഡിപ്‌ളോമ ഇന്‍ സ്‌പെഷ്യല്‍ ടെക്‌നിക്‌ ഇന്‍ കേക്‌ ആര്‍ട്‌ എന്നിവ നേടി. കേക്‌ നിര്‍മാണം, ഡകറേഷന്‍ എന്നിവയില്‍ പരിശീലന പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്‌. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്തും സജീവമാണ്‌.

വാര്‍ത്താ സമ്മേളനത്തില്‍  . ഷക്കീല വഹാബ്‌, . പത്‌മിനി യു. നായര്‍, . സുബി സജിന്‍, 

ലാജ അഹമദ്‌,  ഷീലാ രാജു എന്നിവര്‍ പങ്കെടുത്തു

Advertisment