Advertisment

കോൺഗ്രസ് വെറും മോഹവലയത്തിൽ ; കെ.എസ്.സി(എം)

New Update

കോട്ടയം: കേരളാ കോൺഗ്രസ് (എം) മുന്നണി പ്രവേശനത്തിനായി ആരുടെ പക്കലും അപേക്ഷ നൽകിയിട്ടില്ലെന്ന് പാർട്ടിയുടെ ചെയർമാൻ കെ.എം മാണിസാർ തന്നെ പല തവണ ആവർത്തിച്ച് പ്രസ്താവിച്ചിട്ടും കേരളാ കോൺഗ്രസിനെ യു.ഡി.എഫിൽ വേണ്ടെന്ന കോട്ടയം ഡി - സി.സി യുടെ പ്രസ്താവന തികഞ്ഞ പാപ്പരത്വമാണെന്ന് കെ.എസ്.സി(എം) കോട്ടയം ജില്ലാ പ്രസിഡൻറ് റ്റോബി തൈപ്പറമ്പിൽ പ്രസ്താവിച്ചു..

കാമുകിയുമായി പിണങ്ങി പിരിഞ്ഞിട്ടും കാമുകിയുടെ ഫോട്ടോ പേഴ്സിൽ സൂക്ഷിച്ച് വച്ചിട്ട് ഇടയ്ക്ക് ഫോട്ടോ യിൽ നോക്കി നെടുവീർപ്പെടുന്ന അവശ കാമുകന്റെ അവസ്ഥയിലായി കോൺഗ്രസ് ഇപ്പോൾ. യു.ഡി എഫ് പ്രവേശ കാര്യത്തിൽ മാണി സാറാണ് ഇനി തീരുമാനിക്കേണ്ടതെന്ന ഉമ്മൻ ചാണ്ടിയുടെ പ്രസ്താവന തന്നെ യു.ഡി.എഫ് തകർച്ചയുടെ ആഴം വ്യക്തമാകുമെന്നും റ്റോബി തൈപ്പറമ്പിൽ കൂട്ടി ചേർത്തു.

കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പിൽ ചാലക്കുടി, തൃശൂർ തുടങ്ങിയ ജനാധിപത്യ ശക്തികളുടെ കേന്ദ്രമായ ലോകസഭാ മണ്ഡലങ്ങൾ കോൺഗ്രസിലെ ആഭ്യന്തര പ്രശ്നങ്ങൾ മൂലം അടിയറ വച്ചപ്പോൾ ആലപ്പുഴ ,പത്തനംതിട്ട തുടങ്ങിയ മണ്ഡലങ്ങൾ യു.ഡി.എഫ് വിജയിച്ചത് കേരളാ കോൺഗ്രസ് (എം) ന്റെ സഹായം കൊണ്ടാണെന്ന് മറക്കരുതെന്നും, കോൺഗ്രസിന്റെ കോട്ടയം ഘടകം ഏതോ മോഹവലയത്തിൽ അകപെട്ടിരിക്കയാണെന്നും റ്റോബി അഭിപ്രായപ്പെട്ടു.

Advertisment