Advertisment

“ക്ഷമ” സ്ത്രീ കൂട്ടായ്മ ലോഗോ പ്രകാശനം ചെയ്തു.

author-image
admin
New Update

റിയാദ് : പ്രവാസത്തില്‍ വര്‍ദ്ധിച്ചു വരുന്ന കുടുംബങ്ങളുടെ തിരിച്ചുപോക്കില്‍ ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനും സ്ത്രീകളുടെ മേല്‍നോട്ടത്തില്‍ സ്വയം തൊഴില്‍ കണ്ടെത്തുന്നതിനും ചെറുകിട സംഭരഭങ്ങള്‍ തുടങ്ങുന്നതിനായി പദ്ധതികള്‍ ആവിഷ്കരിക്കുക .മാനസികമായും ആരോഗ്യപരമായും അവര്‍ക്കുള്ള ബോധവല്‍ക്കരണം  ഉല്‍പ്പടെയുള്ള കാര്യങ്ങളില്‍ സ്ത്രീകള്‍ക്ക് പൊതു അറിവ് നല്‍കുകയും ഒന്നിപ്പിക്കുകയും എന്ന ലക്ഷ്യത്തോടെ ചാരിറ്റി ഓഫ് പ്രവാസി മലയാളിയുടെ കീഴില്‍ പുതുതായി നാട്ടിലും വിദേശത്തും പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ കൂട്ടായ്മക്ക് സൗദിയില്‍ തുടക്കം കുറിച്ചു. “ക്ഷമ” സ്ത്രീ കൂട്ടായ്മ എന്ന് നാമകരണം ചെയ്തിട്ടുള്ള സംഘടനയുടെ ലോഗോ പ്രകാശനം റിയാദ് മലാസ് അല്‍ മാസ് ഓഡിറ്റോറിയത്തില്‍ ചിത്രകാരി ഷിനു നവീന്‍ നിര്‍വഹിച്ചു.

Advertisment

publive-image

"ക്ഷമ” സ്ത്രീ കൂട്ടായ്മയുടെ ലോഗോ ചിത്രകാരി ഷിനു നവീന്‍ പ്രകാശനം ചെയ്യുന്നു.

സംഘടനയുടെ അഭ്യര്‍ത്ഥന പ്രകാരം പേരും, ലോഗോയും നിര്‍ദേശിച്ചത് കവയത്രി മഞ്ജുള ശിവദാസാണ്.സംഘടനയുടെ ചെയര്‍പെഴ്സന്‍ ആനിസമുവല്‍ മറ്റു അംഗങ്ങളായ ലിസ മാത്യു, രാധിക സുരേഷ്, ഷൈനി ലീലാമ, തസ്നീം റിയാസ്, റെക്സി ജോര്‍ജ്, നിത നാസര്‍. നജുമുന്നിസ ഷാജഹാന്‍, സൈറ നാസര്‍, സ്മിത മൊഹിയുധീന്‍, രമ ഭദ്രന്‍, സുഹറ കുഞ്ഞിമൂസ, ജിന്‍സി വിപിന്‍, ആഷിലി ബിബിന്‍, മെറീന ജിമ്മി. ബിനി സോയ്‌  തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.നിലവില്‍ നൂറില്‍പരം സ്ത്രീകള്‍ അംഗങ്ങളായിട്ടുള്ള വാട്ട്സ്അപ്പ് ഗ്രൂപ്പ് സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിവിധ മേഖലയില്‍ കഴിവുള്ളവരെ കണ്ടെത്തി സംഘടനയില്‍ കൊണ്ടുവരുമെന്നും ചെയര്‍പെഴ്സന്‍ ആനി സാമുവല്‍ പറഞ്ഞു.

publive-image

Advertisment