Advertisment

കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച്‌ പിന്തുടര്‍ന്നെത്തി ആക്രമണം; മലപ്പുറത്ത് മിന്നല്‍ബസ് ആക്രമിച്ച പ്രതികള്‍ക്കായി അന്വേഷണം പ്രഖ്യാപിച്ച്‌ പൊലീസ്

New Update

മലപ്പുറം: കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ച്‌ മിന്നല്‍ ബസ് തടഞ്ഞു നിര്‍ത്തി ഡ്രെവറെ മര്‍ദ്ദിച്ചു. മലപ്പുറം തിരുനാവായ ടോള്‍ പ്ലാസയ്ക്ക് സമീപം കഴിഞ്ഞദിവസം നടന്ന മര്‍ദനത്തില്‍ പരാതി ലഭിച്ചതോടെ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു. തിരുവനന്തപുരത്ത നിന്നും കാസര്‍ഗോഡേക്ക് പോകുകയായിരുന്ന ബസിന്റെ ഡ്രൈവര്‍ നജീബിനാണ് മര്‍ദ്ദനമേറ്റത്. കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ബസ്സിനെ പിന്തുടര്‍ന്നെത്തിയാണ് സംഘം മര്‍ദ്ദിച്ചത്. കോട്ടക്കല്‍ ചങ്കുവെട്ടി മുതല്‍ അക്രമികളുടെ കാര്‍ ബസ്സിനെ പിന്തുടര്‍ന്നുണ്ടായിരുന്നു.

ബസ്സിന് നേരെ കല്ലെറിയാന്‍ ശ്രമം നടത്തിയതിന് ശേഷം തിരുവനാവായയില്‍ വെച്ച്‌ കാര്‍ കുറുകെയിട്ട് തടയുകയായിരുന്നു. സിന്റെ ചില്ല് ഇരുമ്ബ് വടികൊണ്ട് തകര്‍ത്തു. പരിക്കേറ്റ നജീബ് കുറ്റിപ്പുറം താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയാണ് നജീബ്

Advertisment