Advertisment

കെഎസ്ആര്‍ടിസി ജീവനക്കാരുടെ അനിശ്ചിതകാല സമരത്തിന് ഹൈക്കോടതിയുടെ സ്‌റ്റേ

New Update

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പിരിച്ചുവിട്ട താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് ഭരണ, പ്രതിപക്ഷ യൂണിയനുകള്‍ ഒക്ടോബര്‍ രണ്ടുമുതല്‍ പ്രഖ്യാപിച്ചിരുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി വിലക്കി. കെഎസ്ആര്‍ടിസി എംഡി ടോമിന്‍ തച്ചങ്കരിയുടെ ഹര്‍ജിയിലാണ് ഉത്തരവ്.

Advertisment

publive-image

സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഡ്രൈവേഴ്‌സ് ഫെഡറേഷന്‍ സംഘടനകള്‍ ഒന്നിച്ചാണ് സമര നോട്ടീസ് നല്‍കിയിരുന്നത്. അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കാരം പിന്‍വലിക്കുക, ഡിഎ കുടിശിക അനുവദിക്കുക തുടങ്ങിവയായിരുന്നു മറ്റു പ്രധാന ആവശ്യങ്ങള്‍.

മന്ത്രി എ.കെ.ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരം എംഡി ടോമിന്‍ തച്ചങ്കരി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. അതേസമയം എന്തു വിലക്കുണ്ടെങ്കിലും സമരവുമായി മുന്നോട്ടുപോകുമെന്നു തൊഴിലാളി സംഘടനാ നേതാക്കള്‍ അറിയിച്ചു.

Advertisment