Advertisment

കെഎസ്ആര്‍ടിസിക്ക് 60 കോടി രൂപയുടെ സാമ്പത്തിക സഹായം കൂടി അനുവദിക്കുമെന്ന് തോമസ് ഐസക്

New Update

തിരുവനന്തപുരം: കെഎസ്ആര്‍ടിസിക്ക് 60 കോടി രൂപയുടെ സാമ്പത്തിക സഹായം കൂടി അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതോടെ കെഎസ്ആര്‍ടിസിക്ക് ഈ വര്‍ഷം 690 കോടി രൂപ പണമായി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതിനു പുറമെ പുതിയ വണ്ടികള്‍ വാങ്ങുന്നതിന് 325 കോടി രൂപ വായ്പ എടുത്തും നല്‍കിയിട്ടുണ്ട്. പ്ലാന്‍ ഫണ്ടില്‍ നിന്ന് 45 കോടി രൂപയും സര്‍ക്കാര്‍ ഗ്യാരണ്ടി നിന്ന് 505 കോടി രൂപയും വായ്പയെടുത്ത് നല്‍കി. കണക്കുകള്‍ പ്രകാരം കെഎസ്ആര്‍ടിസിക്ക് ആകെ 1,565 കോടി രൂപ നല്‍കിയിട്ടുണ്ടെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

Advertisment

publive-image

വിവിധ വകുപ്പുകളുടെയും മറ്റു ഏജന്‍സികളുടെയും അഞ്ചു കോടി രൂപ വരെയുള്ള ബില്ലുകള്‍ക്ക് വെയ്‌സ് ആന്‍ഡ് മീന്‍സ് നിയന്ത്രണം ഉണ്ടാവില്ല. ഇതിനകം വെയ്‌സ് ആന്‍ഡ് മീന്‍സ് ക്ലിയറന്‍സിനു വേണ്ടി സമര്‍പ്പിച്ച് ഡോക്കറ്റ് നമ്പരെടുത്തിട്ടുള്ള അഞ്ചു കോടി രൂപ വരെയുള്ള മുഴുവന്‍ ബില്ലുകള്‍ക്കും ഇതോടെ അനുമതിയാകും. കരാറുകാരുടെ 2017 ഏപ്രില്‍ വരെയുള്ള എല്ലാ ബില്ലുകള്‍ക്കും പണം നല്‍കും.

മെയ് മാസം മുതലുള്ളവയുടെ പരിശോധന കഴിഞ്ഞാല്‍ ഉടന്‍ പണം അനുവദിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള എല്ലാ ട്രഷറി നിയന്ത്രണങ്ങളും ഒഴിവാക്കി. പക്ഷേ, ട്രഷറിയില്‍ നിന്ന് പണം മാറി മറ്റു ധനകാര്യ സ്ഥാപനങ്ങളില്‍ പാര്‍ക്കു ചെയ്യുന്നതിനുള്ള അനുവാദം ഉണ്ടാകില്ലെന്നും ധനമന്ത്രി പറഞ്ഞു.

ksrtc Thomas issac
Advertisment