Advertisment

വിജയത്തിലേക്ക് കുറുക്കുവഴികളില്ല. നന്നായി വായിച്ചും പഠിച്ചും അത്യദ്ധ്വാനം ചെയ്തുമാണ് വിജയത്തിന്റെ പടവുകള്‍ കയറേണ്ടത് - കെ.ടി ജലീല്‍

New Update

publive-image

Advertisment

മലപ്പുറം: വിജയത്തിലേക്ക് കുറുക്കുവഴികളില്ലെന്നും നന്നായി വായിച്ചും പഠിച്ചും അത്യദ്ധ്വാനം ചെയ്തുമാണ് വിജയത്തിന്റെ പടവുകള്‍ കയറേണ്ടതെന്നും കേരള ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. കെ.ടി. ജലീല്‍ അഭിപ്രായപ്പെട്ടു.

ഗള്‍ഫിലെ മാധ്യമ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ ഏറ്റവും പുതിയ പുസ്തകമായ വിജയമന്ത്രങ്ങളുടെ കേരളത്തിലെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാവരും ജീവിതവിജയമാണ് അന്വേഷിക്കുന്നതും ആഗ്രഹിക്കുന്നതും. എന്നാല്‍ ചിലര്‍ക്കെങ്കിലും ശരിയായ മാര്‍ഗനിര്‍ദേശങ്ങളുടെ അഭാവത്തില്‍ ലക്ഷ്യസ്ഥാനത്തെത്തുവാന്‍ കഴിയാറില്ല.

ഈ പശ്ചാത്തലത്തിലാണ് വിജയമന്ത്രങ്ങള്‍ പ്രസക്തമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നിശ്ചദാര്‍ഡ്യമുള്ളവര്‍ക്കും പ്രവര്‍ത്തിക്കാന്‍ തയ്യാറാകുന്നവര്‍ക്കും വിജയിക്കാമെന്ന പ്രതീക്ഷയും പോസിറ്റീവ് എനര്‍ജിയുമാണ് പുസ്തകം പകര്‍ന്നുനല്‍കുന്നത്.

ജീവിത വിജയം അസാധ്യമായ ഒന്നല്ലെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുകയും ക്രിയാത്മകവും രചനാത്മകവുമായ മാര്‍ഗങ്ങളിലൂടെ ഉന്നതിയിലേക്ക് വഴികാണിക്കുകയും ചെയ്യുന്ന ഈ പുസ്തകം കൈരളിക്ക് സമ്മാനിക്കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു.

വിദ്യാര്‍ഥികള്‍ക്കും യുവജനങ്ങള്‍ക്കും സംരംഭകര്‍ക്കുമടക്കം മുതല്‍കൂട്ടാകുന്ന പുസ്തകമാണിത്. പുതിയ തലമുറക്ക് ആവശ്യമായ മാര്‍ഗനിര്‍ദേശമായും വഴികാട്ടിയായും ഇത് പ്രയോജനപ്പെടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

ഐഡിയ ഫാക്ടറി ചെയര്‍മാന്‍ മഞ്ചേരി നാസര്‍ പുസ്‌കത്തിന്റെ ആദ്യ കോപ്പി ഏറ്റുവാങ്ങി. കോവിഡ് കാലത്ത് ഐഡിയ ഫാക്ടറിയുടെ ഐ സൊല്യൂഷന്‍സ് സംഘടിപ്പിച്ച വെര്‍ച്വല്‍ കോണ്‍ഫറന്‍സാണ് വിജയമന്ത്രങ്ങളുടെ പിറവിക്ക് കാരണമായതെന്നത് ഏറെ അഭമാനം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് മന്ത്രിയുടെ വസതിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ ടാലന്റ് പബ്‌ളിക് സ്‌ക്കൂള്‍ മാനേജര്‍ ജൗഹറലി തങ്കയത്തില്‍, മീഡിയ പ്‌ളസ് പ്രൊഡക് ഷന്‍ മാനേജര്‍ അഫ്‌സല്‍ കിളയില്‍, മാര്‍ക്കറ്റിംഗ് കോര്‍ഡിനേറ്റര്‍ മുഹമ്മദ് റഫീഖ് വടക്കാങ്ങര, ബോണ്‍വോ കണ്‍സപ്റ്റ് ട്രിപ് ഡിസൈനേര്‍സ് മാനേജിംഗ് ഡയറക്ടര്‍ ജാഫര്‍ മാനു, ഐഡിയ ഫാക്ടറി ഡയറക്ടര്‍ അജേശ് ലൈലാക് എന്നിവര്‍ സംബന്ധിച്ചു.

വിദ്യാര്‍ഥികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രയോജനകരമായ മോട്ടിവേഷണല്‍ പാഠങ്ങളാണ് പുസ്‌കത്തിലുള്ളത്. ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗ്രഹീത ശബ്ദത്തില്‍ മലയാളം പോഡ്കാസ്റ്റിലൂടെയും മലയാളം റേഡിയോയിലൂടെയും ജനസമ്മതി നേടിയ വിജയമന്ത്രങ്ങളുടെ പുസ്തകാവിഷ്‌കാരമാണിത്.

കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്‌ളിക്കേഷന്‍സാണ് പ്രസാധകര്‍. ഡോ. അമാനുല്ല വടക്കാങ്ങരയുടെ അറുപത്തി അഞ്ചാമത് പുസ്തകമാണിത്.

malapuram news
Advertisment