Advertisment

ഖുറാന്‍ വിതരണത്തില്‍ മന്ത്രിയ്ക്കു കുരുക്കായി കസ്റ്റംസ് കേസ്; നയതന്ത്ര ബാഗേജ് വഴിയെത്തിച്ച ഖുറാന്‍ വിതരണത്തില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തു; മന്ത്രി കെടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യും! സ്വപ്‌നയില്‍ നിന്നും മൊഴിയെടുക്കാന്‍ യുഎഇയും !

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കൊച്ചി: നയതന്ത്ര ബാഗേജ് വഴി മതഗ്രന്ഥം കൊണ്ടുവന്നതില്‍ കസ്റ്റംസ് കേസെടുത്തു. ഇക്കാര്യം കസ്റ്റംസ് പ്രത്യേകം അന്വേഷിക്കും. നയതന്ത്ര ബാഗേജ് വഴി എത്തുന്ന സാധനങ്ങള്‍ പുറത്തു വിതരണം ചെയ്യാന്‍ പാടില്ലെന്ന ചട്ടം ലംഘിച്ചതിലാണ് കേസ്.

Advertisment

publive-image

യുഎഇ കോണ്‍സുലേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് കസ്റ്റംസ് കേസെടുത്തിട്ടുളളത്. ഈ കേസില്‍ മന്ത്രി കെടി ജലീലിനെയും കസ്റ്റംസ് ചോദ്യം ചെയ്യും. ജലീല്‍ ഇന്നലെ എന്‍.ഐ.എക്ക് നല്‍കിയ വിശദീകരണം പരിശോധിച്ച ശേഷമാകും കസ്റ്റംസ് മന്ത്രി കെ.ടി ജലീലിനെ ചോദ്യം ചെയ്യുക.

കഴിഞ്ഞ മാര്‍ച്ചില്‍ കോണ്‍സുലേറ്റിന്റെ പേരില്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ മതഗ്രന്ഥ പാഴ്‌സല്‍ കോണ്‍സുലേറ്റ് വാഹനം നേരിട്ടെത്തിയാണ് സ്വീകരിച്ചത്. 250 ബോക്‌സുകളാണ് ഉണ്ടായിരുന്നത്.

ഇതില്‍ 32 ബോക്‌സുകള്‍ സീ ആപ്റ്റ് ഓഫീസിലെത്തിക്കുകയും ജലീലിന്റെ നിര്‍ദേശപ്രകാരം ഇത് മലപ്പുറത്തേക്ക് കൊണ്ടുപോകുകയായിരുന്നു. സീ ആപ്റ്റില്‍ എത്തിയത് കൂടാതെയുള്ള ബോക്‌സുകള്‍ എവിടെയാണന്നെും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.

അതിനിടെ സ്വര്‍ണക്കടത്ത് കേസില്‍ യുഎഇ അധികൃതര്‍ സ്വപ്ന സുരേഷിന്റെ മൊഴിയെടുക്കും. യു.എ.ഇയില്‍ നടക്കുന്ന പ്രത്യേക അന്വേഷണത്തിന്റെ ഭാഗമായാണ് മൊഴിയെടുക്കുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ഡല്‍ഹിയിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ കോണ്‍സുലേറ്റ് ഓഫീസില്‍ കഴിഞ്ഞയാഴ്ച പരിശോധന നടന്നിരുന്നു. മണക്കാടുള്ള കോണ്‍സുലേറ്റ് ഓഫീസിലെ ജീവനക്കാരില്‍ നിന്നടക്കം വിവരം ശേഖരിച്ചിരുന്നു.

kt jaleel customs
Advertisment