Advertisment

കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണത്തില്‍ അഴിമതി മന്ത്രി കെടി ജലീലിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

New Update

തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള ഭക്ഷ്യകിറ്റ് വിതരണത്തില്‍ അഴിമതി ആരോപിച്ച് മന്ത്രി കെടി ജലീലിനെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ ഹര്‍ജി. കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാനും എംഡിയ്ക്കുമെതിരെയും അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കൊല്ലം സ്വദേശിയാണ് ഹര്‍ജി നല്‍കിയത്.

Advertisment

publive-image

യുഎഇ കോണ്‍സുലേറ്റ് വഴി ചട്ടം ലംഘിച്ച് ഇറക്കുമതി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ കണ്‍സ്യൂമര്‍ ഫെഡ് വഴി മന്ത്രി കെടി ജലീലിന്റെ മണ്ഡലത്തില്‍ വിതരണം ചെയ്തിരിക്കുന്നതില്‍ സ്വജനപക്ഷപാതവും അഴിമതിയും ഉണ്ട്.

കണ്‍സ്യൂമര്‍ ഫെഡിന്റെ അധികാരം ദുര്‍വിനിയോഗം ചെയ്താണ് ഇത് വിതരണം ചെയ്തിരിക്കുന്നത്. ഇതിന്റെ മറവില്‍ സ്വര്‍ണക്കടത്ത് നടന്നിട്ടുണ്ടെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു.

kt jaleel
Advertisment