Advertisment

ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങളുമായി കെടിഎം

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

കൊച്ചി: ഇന്ത്യയില്‍ അതിവേഗം വളരുന്ന പ്രീമിയം മോട്ടോര്‍സൈക്കിള്‍ ബ്രാന്‍ഡായ കെടിഎം ആര്‍സി ശ്രേണിയില്‍ പുതിയ നിറങ്ങള്‍ അവതരിപ്പിച്ചു.കെടിഎം ആര്‍സി 125ന് ഡാര്‍ക്ക് ഗാല്‍വാനോ നിറവും ആര്‍സി 200ന് ഇലക്ട്രോണിക് ഓറഞ്ച് നിറവും ആര്‍സി 390ക്ക് മെറ്റാലിക് സില്‍വര്‍ നിറവുമാണ് പുതുതായി നല്‍കിയിരിക്കുന്നത്.

Advertisment

publive-image

ഈ വര്‍ഷം ആദ്യം ബിഎസ് 6 അപ്ഗ്രേഡിനൊപ്പം അവതരിപ്പിച്ച നിറങ്ങള്‍ക്ക് പുറമേയാണ് ആര്‍സി സീരീസിന് പുതിയ നിരറങ്ങള്‍ നല്‍കിയിരിക്കുന്നത്. വാഹനങ്ങളുടെ വിലയില്‍ മാറ്റമില്ലാതെ തന്നെയാണ് നിലവിലുള്ള നിറങ്ങള്‍ക്ക് പുറമെ പുതിയ ഓപ്ഷനുകള്‍ അവതരിപ്പിച്ചിരിക്കുന്നത്.

മോട്ടോജിപി റേസര്‍- കെടിഎം ആര്‍സി 16ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് അതേ സാങ്കേതികവിദ്യയിലും രൂപത്തിലും നിര്‍മ്മിച്ചിട്ടുള്ളതാണ് കെടിഎം ആര്‍സി ബൈക്കുകള്‍. ഈ മോട്ടോര്‍സൈക്കിളുകള്‍ക്ക് കെടിഎം പോര്‍ട്ട്ഫോളിയോയില്‍ ശക്തമായ വളര്‍ച്ചയാണുള്ളത്.

നിലവിലുള്ള നിറങ്ങളുടെ ശ്രേണിയെ പരിപൂര്‍ണ്ണമാക്കുന്നതാണ് പുതിയ നിറങ്ങള്‍. കെടിഎം ആര്‍സി മോഡലുകളിലെ ഈ അധിക കളര്‍ ഓപ്ഷനുകള്‍ യുവാക്കളേയും ബൈക്കിംഗ് പ്രേമികളേയും കൂടുതല്‍ ആകൃഷ്ടരാക്കും. ബജാജ് ഓട്ടോ ലിമിറ്റഡ് പ്രസിഡന്റ് (പ്രോബൈക്കിംഗ്) സുമിത് നാരംഗ് പറഞ്ഞു.

എല്ലാ ആര്‍സി മോഡലുകളും ഭാരത്തിന്റെ അനുപാതത്തില്‍ മികച്ച കരുത്തുള്ളവയാണ്. 4-വാല്‍വ്, ലിക്വിഡ് കൂള്‍ഡ്, ഡിഒഎച്‌സി എഞ്ചിന്‍ പോലുള്ള റേസ് ടെക്‌നോളജി ഘടകങ്ങള്‍; കട്ടിയുള്ള 43 മിമി അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകള്‍; ഭാരം കുറഞ്ഞ റേസിംഗ് ചേസിസ്; വിന്‍ഡ്ഷീല്‍ഡ് മുതല്‍ പിറക് വശം വരെയുള്ള എയറോഡൈനാമിക് സൂപ്പര്‍സ്പോര്‍ട്ട് സ്‌റ്റൈലിംഗ് എന്നിവ ആര്‍സി മോഡലുകളുടെ സവിശേഷതകളാണ്.

KTM
Advertisment