Advertisment

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കുവൈത്ത് കെ.എം.സി.സി. നേതാക്കള്‍ക്ക് കുവൈത്ത് കെ.എം.സി.സി. യാത്രയയപ്പു നൽകി

New Update

കുവൈത്ത് സിറ്റി :പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന കുവൈത്ത് കെ.എം.സി.സി. നേതാക്കളായ പുനത്തിൽ കുഞ്ഞബ്ദുള്ള (പേരാമ്പ്ര മണ്ഡലം പ്രസിഡന്റ്) , ഹാരിസ് വെളുത്തേടത്ത് (കോഴിക്കോട് നോർത്ത് മണ്ഡലം ജനറൽ സെക്രട്ടറി) എന്നിവർക്ക് കുവൈത്ത് കെ.എം.സി.സി. സംസ്ഥാന , ജില്ലാ, മണ്ഡലം കമ്മിറ്റികൾ സംയുക്തമായി യാത്രയയപ്പു നൽകി.

Advertisment

publive-image

കോവിഡിന്റെ പശ്ചാത്തലത്തിൽ ലളിതമായി നടന്ന പരിപാടിയിൽ കുവൈത്ത് കെ.എം.സി.സി. പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത്, ഉപദേശക സമിതി വൈസ് ചെയർമാൻ കെ.ടി.പി. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി എം.കെ.അബ്ദുൽ റസാഖ് പേരാമ്പ്ര, ട്രഷറർ എം.ആർ. നാസർ, വൈസ്മു പ്രസിഡന്റ്മാരായ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ, എൻ.കെ.ഖാലിദ് ഹാജി, സെക്രട്ടറി എഞ്ചിനീയർ മുഷ്താഖ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസിൽ കൊല്ലം, ജനറൽ സെക്രട്ടറി ഡോ.മുഹമ്മദലി, സംസ്ഥാന പ്രവർത്തക സമിതിയംഗവും താനൂർ മണ്ഡലം പ്രസിഡന്റും മുൻ കേന്ദ്ര സെക്രട്ടറിയുമായ ഹംസ കരിങ്കപ്പാറ, സംസ്ഥാന പ്രവർത്തക സമിതിയംഗവും കോഴിക്കോട് ജില്ലാ സെക്രട്ടറിയുമായ ഗഫൂർ മുക്കാട്ട്, സലാം നന്തി, നിസാർ മേപ്പയൂർ, ടി.പി.ഖലീല് റഹ്മാൻ, അസീസ് നരക്കോട്ട് , അലി (നോർത്ത് മണ്ഡലം) എന്നിവർ ആശംസകൾ നേർന്നു.

publive-image

പുനത്തിൽ കുഞ്ഞബ്ദുള്ളയും ഹാരിസും മറുപടി പ്രസംഗം നിർവ്വഹിച്ചു. പേരാമ്പ്ര മണ്ഡലം കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, സംസ്ഥാന കമ്മിറ്റി മൊമെന്റോയും ഉപഹാരങ്ങളും നൽകി. സംസ്ഥാന സെക്രട്ടറി ടി.ടി.ഷംസു നന്ദി പറഞ്ഞു.

kuiwait pravasam
Advertisment