Advertisment

ക്ഷേത്രങ്ങളിലേക്ക് ഓട്ടപ്രദിക്ഷണം നടത്തി കര്‍ണാടക മുഖ്യമന്ത്രി; 82 ദിവസത്തിനുള്ളില്‍ കുമാരസ്വാമി സന്ദര്‍ശിച്ചത് 40 ക്ഷേത്രങ്ങള്‍

New Update

Advertisment

കര്‍ണാടക മുഖ്യമന്ത്രിയായ ശേഷം ക്ഷേത്രങ്ങളില്‍ നിന്നും ക്ഷേത്രങ്ങളിലേക്ക് എച്ച്.ഡി. കുമാരസ്വാമിയുടെ ഓട്ട പ്രദിക്ഷണം. അധികാരമേറ്റ് 82 ദിവസത്തിനുള്ളില്‍ 40 ക്ഷേത്രങ്ങളില്‍ അദേഹം സന്ദര്‍ശനം നടത്തിയത്. ഒന്നിടവിട്ടുള്ള ദിവസങ്ങളിലാണു കുമാരസ്വാമി ക്ഷേത്രസന്ദര്‍ശനത്തിനായി പോകുന്നത്.

ഇന്നലെ ഹരധനഹള്ളിയിലെ ഈശ്വര ക്ഷേത്രത്തിലും ഹാസന്‍ ജില്ലയിലെ നാലു ക്ഷേത്രങ്ങളിലും കുക്കെ സുബ്രഹ്മണ, ധര്‍മസ്ഥല എന്നീ ക്ഷേത്രങ്ങളിലുമാണ് കുമാരസ്വാമി ദര്‍ശനത്തിനായി എത്തിയത്. ഇതിനുപുറമെ കര്‍ണാടകയിലെ പ്രധാന മഠങ്ങളായ മാണ്ഡ്യയിലെ ആദിചുഞ്ചനഗിരി, സുത്തൂര്‍, സിദ്ധഗംഗ എന്നിവിടങ്ങളില്‍ കുറഞ്ഞത് ആറു തവണയെങ്കിലും മുഖ്യമന്ത്രി സന്ദര്‍ശനത്തിന് എത്തിയിട്ടുണ്ട്.

അധികാരമേറ്റ് തൊട്ടടുത്ത ദിവസം മുതല്‍ കുമാര സ്വാമി ക്ഷേത്രദര്‍ശനം തുടങ്ങിയിരുന്നു. മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കുടുംബത്തിനു ജ്യോതിഷത്തിലും മതപരമായ ആചാരങ്ങളിലും ശക്തമായ വിശ്വാസമുണ്ടെന്നു സംസ്ഥാനത്തെ ജെഡിഎസ് നേതാക്കള്‍ വ്യക്തമാക്കുന്നു. ഇന്നലെ കനത്ത മഴയും മണ്ണിടിച്ചിലും കാരണം കുമാരസ്വാമിയുടെ ധര്‍മസ്ഥല സന്ദര്‍ശനം വൈകിയിരുന്നു.

Advertisment