Advertisment

കെ.എം ഷാജി എം.എല്‍.എക്കെതിരായ വധഭീഷണി അതീവ ഗൗരവമുള്ളത്; കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് കുഞ്ഞാലിക്കുട്ടി എം.പി

New Update

മലപ്പുറം: കെ.എം ഷാജി എം.എല്‍.എക്കെതിരായ വധഭീഷണി അതീവ ഗൗരവമുള്ളതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. രണ്ടു സംസ്ഥാനങ്ങളിലായി ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

Advertisment

publive-image

രാഷ്ട്രീയമായി എതിര്‍ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ഇത്തരം വിഷയത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മാത്രമേ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സാധിക്കുകയുള്ളൂ. എങ്കില്‍ മാത്രമേ നിക്ഷ്പക്ഷവും നീതിപൂര്‍ണ്ണവുമായ അന്വേഷണം സാധ്യമാവുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് കെ.എം ഷാജി എം.എല്‍.എയുടെ പരാതിപ്പെട്ടിരുന്നു. മുംബൈ ഗുണ്ടാ സംഘങ്ങളുമായി സംസാരിക്കുന്നുവെന്ന് സംശയിക്കുന്ന ശബ്ദരേഖയും എം.എല്‍.എ പുറത്തുവിട്ടു.

kunjalikutty response
Advertisment