Advertisment

മമ്മൂട്ടി അഭിനയിക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടെങ്കില്‍ മോഹന്‍ലാലിന്‍റെ കുഞ്ഞാലിമരയ്ക്കാറില്‍ നിന്നും പിന്മാറുമെന്ന് പ്രിയദര്‍ശന്‍

author-image
ഫിലിം ഡസ്ക്
New Update

publive-image

മമ്മൂട്ടി അഭിനയിക്കുന്ന കുഞ്ഞാലിമരയ്ക്കാര്‍ ഉണ്ടെങ്കില്‍ മോഹന്‍ലാല്‍ നായകനാകുന്ന കുഞ്ഞാലിമരയ്ക്കാര്‍ എന്ന തന്റെ പ്രോജക്ടില്‍ നിന്ന് പിന്‍മാറുമെന്ന് പ്രിയദര്‍ശന്‍.

Advertisment

മോഹന്‍ലാല്‍ നായകനാകുന്ന കുഞ്ഞാലിമരയ്ക്കാര്‍ ഉടന്‍ ചിത്രീകരണം ആരംഭിക്കുന്നുവെന്ന വാര്‍ത്തയും പ്രിയന്‍ നിഷേധിച്ചു . സിനിമ സംബന്ധിച്ച് ഇതുവരെ തീരുമാനം ആയിട്ടില്ലെന്ന് പ്രിയദര്‍ശന്‍ വ്യക്തമാക്കി.

publive-image

മമ്മൂട്ടിയും മോഹന്‍ലാലും ഒരേ സമയം കുഞ്ഞാലിമരയ്ക്കാരായി അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. സന്തോഷ് ശിവനാണ് മമ്മൂട്ടി നായകനാകുന്ന കുഞ്ഞാലിമരയ്ക്കാര്‍ സംവിധാനം ചെയ്യുന്നത്. അതേസമയം മോഹന്‍ലാല്‍ നായകനാകുന്ന കുഞ്ഞാലിമരയ്ക്കാര്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുമെന്നായിരുന്നു വാര്‍ത്ത.

മഹേഷിന്റെ പ്രതികാരത്തിന്റെ തമിഴ് പതിപ്പായ നിമിറിന് ശേഷം ബോളിവുഡ് പ്രോജക്ട് ആണ് പ്രിയദര്‍ശന്‍ ചെയ്യുന്നത്. അഭിഷേക് ബച്ചനായിരിക്കും നായകന്‍. പ്രിയദര്‍ശന്റെ 93-ാമത്തെ ചിത്രമാണിത്. ചിത്രത്തിന് പേരിട്ടിട്ടില്ല. നായികയേയും തീരുമാനിച്ചിട്ടില്ല.

mohanlal cinema mammotty cinima
Advertisment